Image

കസബിന്റെ സുരക്ഷാച്ചെലവ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി

Published on 06 January, 2013
കസബിന്റെ സുരക്ഷാച്ചെലവ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി
മുംബൈ: ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെ സുരക്ഷയ്ക്കായി മഹാരാഷ്ട്ര സര്‍ക്കാറിന് ചെലവായ തുക എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചതാണിത്. 

ആര്‍തര്‍ റോഡ് ജയിലിലെ സുരക്ഷ അവലോകനം ചെയ്യാന്‍ എത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. ആര്‍തര്‍ റോഡ് ജയിലില്‍ തടവിലാക്കിയിരുന്ന കസബിന്റെ സുരക്ഷയ്ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെയായിരുന്നു നിയോഗിച്ചിരുന്നത്. 

ഇതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ 21 കോടി രൂപ ചെലവഴിച്ചിരുന്നു. ജയില്‍ നിയമപ്രകാരം ഈ തുക വഹിക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാറാണ്. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാറിന് മാത്രമായി ഇത്രയും ഭാരിച്ച തുക വഹിക്കാനാവില്ലെന്ന് സംസ്ഥാനമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ കേന്ദ്രത്തെ എഴുതി അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക