Image

വെള്ളം മുടങ്ങി: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ വലയുന്നു

Published on 06 January, 2013
വെള്ളം മുടങ്ങി: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ വലയുന്നു
തിരുവനന്തപുരം: രണ്ടു ദിവസമായി വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രോഗികള്‍ വലഞ്ഞു. വാര്‍ഡുകളിലോ ബാത്ത് റൂമുകളിലോ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. അരുവിക്കരയില്‍ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് തകരാറിലായതാണ് വെള്ളം മുടങ്ങാന്‍ കാരണം. 

പൈപ്പ് നന്നാക്കാന്‍ സമയമെടുക്കുമെന്നാണ് വാട്ടര്‍ അഥോറിറ്റി നല്‍കുന്ന വിശദീകരണം. ഇന്നലെ രാവിലെ മുതലാണ് വെള്ളം മുടങ്ങിയത്. ചില ശസ്ത്രക്രിയകളും വെള്ളമില്ലാത്തതിനാല്‍ മുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ച് പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചെങ്കിലും ഇതും ഫലം കണ്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക