Image

പിന്‍ഗാമി സ്റ്റാലിന്‍ തന്നെയെന്ന് കരുണാനിധി

Published on 06 January, 2013
പിന്‍ഗാമി സ്റ്റാലിന്‍ തന്നെയെന്ന് കരുണാനിധി
ചെന്നൈ: ഡിഎംകെ നേതൃത്വത്തിലേക്ക് എം.കെ.സ്റ്റാലിന്റെ പേര് താന്‍ നിര്‍ദേശിച്ചുവെങ്കിലും അതിന് അംഗീകാരം നല്‍കേണ്ടത് പാര്‍ട്ടി ജനറല്‍ കൗണ്‍സിലാണെന്ന് അധ്യക്ഷന്‍ എം.കരുണാനിധി. ജനറല്‍ കൗണ്‍സിലില്‍ തനിക്ക് അവസരം ലഭിച്ചാല്‍ സ്റ്റാലിനെ നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പാര്‍ട്ടി ജനാധിപത്യ രീതിയിലാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നത്. ആരെയെങ്കിലും ജനറല്‍ സെക്രട്ടറിയോ പ്രസിഡന്റോ ആക്കണമെങ്കില്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനിക്കണം. ജനറല്‍ സെക്രട്ടറി കെ. അന്‍പഴകനാണ് സ്റ്റാലിന്റെ പേര് നിര്‍ദ്ദേശിച്ചത്. താന്‍ അതിനെ പിന്‍താങ്ങുകയായിരുന്നുവെന്നും കരുണാനിധി പറഞ്ഞു. 

ശനിയാഴ്ചയാണ് സ്റ്റാലിനെ പിന്‍ഗാമിയായി കരുണാനിധി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതിന് പിന്നാലെ എം.കെ. അഴഗിരി സ്റ്റാലിനെതിരേ രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്നാണ് കരുണാനിധി വിശദീകരണവുമായി രംഗത്ത് എത്തിയത്. 

പിന്‍ഗാമി സ്റ്റാലിന്‍ തന്നെയെന്ന് കരുണാനിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക