Image

വാഹനങ്ങളിലെ സണ്‍ഫിലിം: കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

Published on 06 January, 2013
വാഹനങ്ങളിലെ സണ്‍ഫിലിം: കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: വാഹനങ്ങളിലെ സണ്‍ഫിലിം നീക്കം ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവു നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡിജിപിക്കും ഗതാഗതവകുപ്പിനും കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. 

സുപ്രീം കോടതി ഉത്തരവു നടപ്പിലാക്കാന്‍ ഗതാഗത വകുപ്പിനു മാത്രമല്ല പോലിസിനും ഉത്തരവാദിത്വമുണെ്ടന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതു സംബന്ധിച്ച് ഏതെങ്കിലും നിര്‍ദേശം സര്‍ക്കാര്‍ പോലിസിനു നല്‍കിയതായി രേഖകളില്‍ കാണുന്നില്ലെന്നും സുപ്രീം കോടതി ഉത്തരവു കര്‍ശനമായി നടപ്പാക്കാന്‍ പോലിസിനു നിര്‍ദേശം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

വാഹനങ്ങളിലെ സണ്‍ഫിലിം നീക്കം ചെയ്യാന്‍ സംസ്ഥാനത്തു കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ അഡ്വ. ബേസില്‍ അട്ടിപ്പേറ്റി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക