Image

സ്ത്രീകള്‍ വീട്ടുജോലി മാത്രം ചെയ്താല്‍ മതിയെന്ന് ആര്‍.എസ്.എസ് മേധാവി

Published on 06 January, 2013
സ്ത്രീകള്‍ വീട്ടുജോലി മാത്രം ചെയ്താല്‍ മതിയെന്ന് ആര്‍.എസ്.എസ് മേധാവി
ഇന്‍ഡോര്‍: സ്ത്രീകള്‍ വീട്ടുജോലി മാത്രം ചെയ്താല്‍ മതിയെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഭാര്യ വീട്ടുജോലികളാണ് ചെയ്യേണ്ടതെന്നും ഭര്‍ത്താവ് അധ്വാനിച്ചു പണം കൊണ്ടുവരണമെന്നും ഭാഗവത് പറഞ്ഞു. ആര്‍.എസ്.എസിന്റെ ഏകദിന സമ്മേളനത്തിലാണ് ഭാഗവത് വിവാദ പരാമര്‍ശം നടത്തിയത്.

പ്രപഞ്ചത്തിന് ഒരു സാമൂഹിക കരാര്‍ ഉണ്ട്. ഭാര്യയും ഭര്‍ത്താവും അതിന്റെ ഭാഗമാണ്. ഭാര്യയും ഭര്‍ത്താവും കൃത്യമായി അവരവരുടെ ജോലികള്‍ ചെയ്താല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ആര് ഈ കരാറില്‍ നിന്നു പിന്മാറുന്നോ അതോടെ കരാര്‍ റദ്ദാകും-ഭാഗവത് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക