Image

നോയിഡയില്‍ കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിന്‌ ഇരയായെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

Published on 06 January, 2013
നോയിഡയില്‍ കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിന്‌ ഇരയായെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌
നോയിഡ: കഴിഞ്ഞ ദിവസം നോയിഡയില്‍ പാതയോരത്ത്‌ മരിച്ച നിലയില്‍ കണെ്‌ടത്തിയ കോള്‍സെന്റര്‍ ജീവനക്കാരിയായ യുവതി ബലാത്സംഗത്തിന്‌ ഇരയായെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. ആദ്യം നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ബലാല്‍സംഗം നടന്നിട്ടുണ്‌ടോയെന്ന്‌ കണ്‌ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്‌ മൃതദേഹം വീണ്‌ടും പോസ്റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു.

സംഭവത്തില്‍ രണ്‌ടു പേരെ ഉത്തര്‍പ്രദേശ്‌ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്‌ട്‌. സംഭവം അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

വെള്ളിയാഴ്‌ച വൈകീട്ട്‌ ജോലി സ്ഥലത്തു നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന്‌ നടത്തിയ തെരച്ചിലില്‍ ശനിയാഴ്‌ച പുലര്‍ച്ചെ പെണ്‍കുട്ടിയുടെ മൃതദേഹം വീടിന്‌ സമീപത്തും നിന്നും കണ്ടെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക