Image

ഹരിവരാസനം പിറവി എടുത്തിട്ട് 100 വര്‍ഷം

Published on 06 January, 2013
ഹരിവരാസനം പിറവി എടുത്തിട്ട് 100 വര്‍ഷം
ശബരിമല: ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം പിറവി എടുത്തിട്ട് 100 വര്‍ഷം ആകുന്നതായി വിശ്വാസം. ഇതിന്റെ രചയിതാവിനെ കുറിച്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വ്യക്തമായ ധാരണ ലഭ്യമല്ലെങ്കിലും 1913 കാലഘട്ടത്തിലാണ് ഹരിവരാസനം ജന്മം കൊണ്ടതെന്ന് കരുതപ്പെടുന്നു. രചനയെ സംബന്ധിച്ച് അവകാശവാദവും തര്‍ക്കങ്ങളും  നിലനില്‍ക്കുകയാണ്.
സ്വാമി അയ്യപ്പന്‍ സിനിമക്കായി സംഗീത സംവിധായകന്‍ ദേവരാജന്‍മാഷ് ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ച ഹരിവരാസനമാണ് ജനകീയമായത്. ശൈവ-വൈഷ്ണവ വിശേഷണങ്ങളാല്‍ മധ്യാവതി രാഗത്തില്‍ യേശുദാസ് പാടിയ ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി കേള്‍പ്പിച്ചാണ് ദിവസവും നടയടക്കുന്നത്. ദേവസ്വം ബോര്‍ഡ് കഴിഞ്ഞ വര്‍ഷം വിഷുവിന് പ്രഥമ ഹരിവരാസനം പുരസ്കാരം യേശുദാസിന് ശബരിമലയില്‍ നല്‍കിയിരുന്നു.
കമ്പകുടി കുളത്തൂര്‍ ശ്രീനിവാസ അയ്യരാണ് ഹരിവരാസനം രചിച്ചതെന്നും അതല്ല ആലപ്പുഴ ജില്ലയില്‍ പുറക്കോട്ട് കൊന്നക്കകത്ത് ജാനകിയമ്മയാണ് രചിച്ചതെന്നും പറയപ്പെടുന്നു. 1940ന് ശേഷം ആലപ്പുഴ സ്വദേശി  വി.ആര്‍. ഗോപാലമേനോനാണ് ഹരിവരാസനം ആദ്യമായി സന്നിധാനത്ത് ആലപിച്ചത്. 1950 ല്‍ ശബരിമല മേല്‍ശാന്തിയായിരുന്ന ഈശ്വരന്‍ നമ്പൂതിരിയുടെ സുഹൃത്തായിരുന്ന ഗോപാലമേനോന്‍ ദീപാരാധന സമയത്തായിരുന്നു ആദ്യകാലങ്ങളില്‍ പാടിയിരുന്നത്. 1930 കളില്‍ ഭജന സംഘങ്ങള്‍ ഈപാട്ട് പാടിയാണ് മലകയറിയിരുന്നതെന്ന വാദവും നിലനില്‍ക്കുന്നു. 1955ല്‍ ശബരിമല രക്ഷാധികാരിയെന്ന് വിളിപ്പേരുള്ള സ്വാമി വിമോചനാനന്ദയാണ് ഹരിവരാസനം ആദ്യമായി പാടിയതെന്ന് വാദിക്കുന്നവരുമുണ്ട്. ആദ്യകാലങ്ങളില്‍ ദീപാരാധനയും പിന്നീട് അത്താഴ പൂജക്കും പാടിയിരുന്ന ഹരിവരാസനം നട അടക്കുമ്പോള്‍ മേല്‍ശാന്തി ഉള്‍പ്പെടെ പാടിത്തുടങ്ങിയതോടെ പില്‍ക്കാലത്ത് ഉറക്ക്പാട്ടായി മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു. (Madhyamam)
Join WhatsApp News
പി.മോഹൻ കുമാർ 2022-10-05 18:24:04
ഹരിവരാസനം രചിച്ചത്. കോന്നകത്ത് ജാനകി അമ്മ എന്ന അയ്യപ്പ ഭക്തയാണ്. 1923 - ൽ [ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് - 8943337679]
ഹരിവരാസനം വിശ്വമോഹനം 2022-10-05 20:58:09
See the Lyrics: ഹരിവരാസനം വിശ്വമോഹനം ഹരിധധീശ്വരം ആരാധ്യപാദുകം അരുവിമര്ദ്ധനം നിത്യനര്ത്തനം ഹരിഹരാത്മജം ദേവമാസ്രയേ ശരണകീര്ത്തനം ശക്തമാനസം ഭരണലോലുപം നര്ത്തനാലസം അരുണഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാസ്രയെ പ്രണയസത്യകാ പ്രാണനായകം പ്രണതകല്പകം സുപ്രഭാന്ചിതം പ്രണവമന്ദിരം കീര്ത്തനപ്രിയം ഹരിഹരാത്മജം ദേവമാസ്രയേ തുരഗവാഹനം സുന്ദരാനനം വരഗധയുധം ദേവവര്നിതം ഗുരുക്രുപാകരം കീര്ത്തനപ്രിയം ഹരിഹരാത്മജം ദേവമാസ്രയെ ഹ്രുഭുവനാന്ചിതം ദേവാല്മകം ത്രിയനം പ്രഭും ദിവ്യദേസിതം ത്രിദസപൂജിതം ചിന്തിതപ്രദം ഹരിഹരാത്മജം ദേവമാസ്രയെ ഭയഭയാവഹം ഭാവുകാവഹം ഭുവനമോഹനം ഭൂതിഭൂഷണം ഭവലവാഹനം ദിവ്യവാരണം ഹരിഹരാത്മജം ദേവമാസ്രയെ കളമ്രുദുസ്മിതം സുന്ദരാനനം കളഭകോമളം ഗാത്രമോഹനം കളഭകേസരി വാജിവാഹനം ഹരിഹരാത്മജം ദേവമാസ്രയെ സീതജനപ്രിയം ചിന്തിതപ്രദം ശ്രുതിവിഭൂഷണം സാധുജീവനം ശ്രുതിമനോഹരം ഗീതലാലസം ഹരിഹരാത്മജം ദേവമാസ്രയെ. ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ -posted by andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക