Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍-സിപിഎം സംഘര്‍ഷം: മുന്‍ മന്ത്രിക്ക്‌ പരിക്ക്‌

Published on 06 January, 2013
പശ്ചിമ ബംഗാളില്‍ തൃണമൂല്‍-സിപിഎം സംഘര്‍ഷം: മുന്‍ മന്ത്രിക്ക്‌ പരിക്ക്‌
കൊല്‍ക്കത്ത: പശ്ചിമബംഗാളിലുണ്ടായ തൃണമൂല്‍ കോണ്‍ഗ്രസ്‌ സിപിഎം സംഘര്‍ഷത്തില്‍ എംഎല്‍എയ്‌ക്ക്‌ പരിക്കേറ്റു. മുന്‍ ഭൂപരിഷ്‌കരണ മന്ത്രിയും സി.പി.എം.നേതാവുമായ അബ്ദുര്‍ റസാക്ക്‌ മൊല്ല എം.എല്‍.എയ്‌ക്കാണ്‌ സംഘര്‍ഷത്തില്‍ പരിക്കേറ്റത്‌.

ഇന്നലെ രാത്രി സൗത്ത്‌ 24 പര്‍ഗാനാസ്‌ ജില്ലയില്‍ ഭാന്‌ഗര്‍ പോലിസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്‌ സംഭവം. കാട്ടാതലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തീ വെച്ച്‌ നശിപ്പിച്ച പാര്‍ട്ടി ഓഫീസ്‌ സന്ദര്‍ശിക്കാനെത്തിയ മൊല്ലയെ ആക്രമിക്കുകയായിരുന്നു. സി.പി.എം.സംസ്ഥാന സെക്രട്ടറി ബിമന്‍ ബാസു സംഭവത്തില്‍ പ്രതിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക