Image

കൊളറാഡോയില്‍ അക്രമിയുടെ വെടിയേറ്റ്‌ 3 പേര്‍ മരിച്ചു

Published on 06 January, 2013
കൊളറാഡോയില്‍ അക്രമിയുടെ വെടിയേറ്റ്‌ 3 പേര്‍ മരിച്ചു
വാഷിങ്‌ടണ്‍: കൊളറാഡോയിലെ ഒറോറയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ വീട്ടുകാരെ ബന്ദിയാക്കിയശേഷം അക്രമി 3 പേരെ വെടിവെച്ച്‌ കൊന്നു. ബന്ദികളെ മോചിപ്പിക്കാന്‍ മണിക്കൂറുകളോളം പോലീസ്‌ വിലപേശല്‍ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. വെടിവെപ്പുനടന്ന വീട്ടില്‍നിന്ന്‌ രക്ഷപ്പെട്ടയാളാണ്‌ അക്രമവിവരം പോലീസിനെ അറിയിച്ചത്‌.

അക്രമി പോലീസിന്‌ നേര്‍ക്ക്‌ വെടിയുതിര്‍ത്തിരുന്നു. പോലീസെത്തുന്നതിന്‌ മുന്‍പു തന്നെ ബന്ദികളില്‍ ഒരു സ്‌ത്രീയെ അക്രമി വധിച്ചിരുന്നതായാണ്‌ വിവരം. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ നിരവിധി വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച പോലീസ്‌ ബന്ദിയോട്‌ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയാറായില്ല. തുടര്‍ന്നാണ്‌ പോലീസ്‌ ഇയാളെ വെടിവെച്ച്‌ കൊന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക