Image

കേരളത്തിന്‌ ഐഐടി അനുവദിക്കുന്നകാര്യത്തില്‍ മുന്‍ഗണന: കേന്ദ്ര മന്ത്രി

Published on 06 January, 2013
കേരളത്തിന്‌ ഐഐടി അനുവദിക്കുന്നകാര്യത്തില്‍ മുന്‍ഗണന: കേന്ദ്ര മന്ത്രി
കൊച്ചി: കേരളത്തിന്‌ ഐഐടി അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ കേരളത്തിന്‌ മുന്‍ഗണന നല്‌കുമെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി പല്ലം രാജു പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതി മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധിതിയില്‍ മുഖ്യ ഊന്നല്‍ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിനാണെന്നും അക്കാര്യത്തില്‍ കേരളത്തിന്‌ വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനൊന്നാം പദ്ധതി പ്രകാരമുള്ള ഐഐടികള്‍ നിര്‍മാണപ്രവര്‍ത്തനത്തിന്റെ വിവിധഘട്ടങ്ങളിലാണ്‌. അവ പൂര്‍ത്തിയായാല്‍ ഉടന്‍ മറ്റുള്ളവരുടെ അപേക്ഷ പരിഗണിക്കും. അതില്‍ പ്രഥമസ്ഥാനം കേരളത്തിനു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സൈസ്‌ മന്ത്രി കെ. ബാബുവാണ്‌ ഐഐടിയുടെ അനുവദിക്കണമെന്ന്‌ സംസ്ഥാനത്ത്‌ എത്തിയ കേന്ദ്രമന്ത്രിയോട്‌ ആവശ്യപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക