Image

മര്‍ദനമേറ്റ മാധ്യമപ്രവര്‍ത്തകന്റെ നില ഗുരുതരം

Published on 05 January, 2013
മര്‍ദനമേറ്റ മാധ്യമപ്രവര്‍ത്തകന്റെ നില ഗുരുതരം
തിരുവനന്തപുരം: ജില്ലാ സ്‌കൂള്‍ കലോത്സവ വേദിയില്‍ അധ്യാപകരുടെ മര്‍ദനമേറ്റ മാധ്യമപ്രവര്‍ത്തകരില്‍ 'ഏഷ്യാനെറ്റ്' ജീവനക്കാരനായ അനില്‍കുമാറിന്റെ നില ഗുരുതരമായി തുടരുന്നു. ഇരുമ്പുബക്കറ്റ്‌കൊണ്ട് തലയ്ക്ക് അടിയേറ്റ ഇദ്ദേഹം തലയില്‍ നാല് തയ്യലുകളുമായി മെഡിക്കല്‍കോളജ് ആസ്പത്രി സര്‍ജിക്കല്‍ വാര്‍ഡിലാണ്.

ജനറല്‍ ആസ്പത്രിയില്‍നിന്ന് മെഡിക്കല്‍കോളേജിലേക്ക് മാറ്റിയ ഇദ്ദേഹത്തെ സ്‌കാനിങ്ങിന് വിധേയനാക്കി. ഛര്‍ദിയും ഉറക്കമില്ലായ്മയും തുടരുകയാണ്. കഠിനവേദനയും അലട്ടുന്നുണ്ട്. മര്‍ദനത്തില്‍ പരുക്കേറ്റ 'കേരളകൗമുദി' സീനിയര്‍ ഫോട്ടോഗ്രാഫര്‍ ജിദേഷ് ദാമോദറിന്റെ മൂക്കെല്ലിന് പൊട്ടലുണ്ട്. 'ദീപിക' ഫോട്ടോഗ്രാഫര്‍ ടി.സി. ഷിജുമോന്‍, 'ബിഗ് ന്യൂസ്' ഫോട്ടോഗ്രാഫര്‍ സജിത് ഗോപാല്‍ എന്നിവര്‍ ആസ്പത്രി വിട്ടെങ്കിലും വിശ്രമം തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കോട്ടണ്‍ഹില്‍ കലോത്സവവേദിയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത് പകര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച ഇവരെ സംഘാടകരായ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് സാന്നിധ്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍, പ്രസ്‌ക്ലബ്ബ്, ജി.എസ്.ടി.യു. ഭാരവാഹികള്‍ ചച്ച നടത്തി. സംഘട്ടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പോലീസിന് കൈമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക