Image

കോട്ടയത്ത്‌ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍നിന്ന്‌ സിപിഐയിലേക്ക്‌ ചേക്കേറുന്നു

Published on 05 January, 2013
കോട്ടയത്ത്‌ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍നിന്ന്‌ സിപിഐയിലേക്ക്‌ ചേക്കേറുന്നു
കോട്ടയം: കോട്ടയം ജില്ലയില്‍ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍നിന്ന്‌ സിപിഐയിലേക്ക്‌ ചേക്കേറുന്നു. സിപിഎം നാട്ടകം മുന്‍ ലോക്കല്‍ സെക്രട്ടറിയും കോട്ടയം ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന കെ. രമേശ്‌ അടക്കമുള്ള നൂറു പേരാണ്‌ സിപിഐയില്‍ ചേരുന്നത്‌. ഇതുസംബന്ധിച്ചു സിപിഐ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി. കടുത്ത വിഎസ്‌ പക്ഷക്കാര നായ രമേശ്‌ വിഭാഗീയതയെത്തുടര്‍ന്നു പാര്‍ട്ടി നടപടി നേരിട്ടയാളാണ്‌.

സിപിഎം കോട്ടയം സംസ്ഥാന സമ്മേളനത്തിനുശേഷമാണ്‌ ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ. രമേശ്‌ പാര്‍ട്ടിയുമായി ഇടഞ്ഞത്‌. നാട്ടകം പഞ്ചായത്ത്‌ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന രമേശിനെ ആശ്രയിച്ചായിരുന്നു പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍.

നാട്ടകത്തെ ഗ്രൂപ്പിസത്തില്‍ വിഎസ്‌ വിഭാഗത്തിനൊപ്പം നിന്നതാണ്‌ രമേശിനു വിനയായത്‌. സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശീധരന്‍, അഡ്വ. വി.ബി. ബിനു തുടങ്ങിയ ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക