Image

സ്വകാര്യബസ്‌ തൊഴിലാളികള്‍ ഞായറാഴ്‌ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരം നടത്തും

Published on 05 January, 2013
സ്വകാര്യബസ്‌ തൊഴിലാളികള്‍ ഞായറാഴ്‌ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരം നടത്തും
തിരുവനന്തപുരം:സ്വകാര്യബസ്‌ തൊഴിലാളികള്‍ ഞായറാഴ്‌ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരം നടത്തും. ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ്‌ പണിമുടക്ക്‌. ഇന്നു ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 29 മുതല്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക്‌ ചര്‍ച്ചകളെ തുടര്‍ന്നാണു നാളത്തേക്കു മാറ്റിയത്‌. നിലവിലുള്ള ശബളത്തില്‍ 50 % വര്‍ധനവ്‌ നടപ്പാക്കണമെന്നാണു തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞമാസം 19നും 27നും തൊഴില്‍മന്ത്രിയുടെയും ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക