Image

ഫോമ കേരള കണ്‍വന്‍ഷന്‍ വരും തലമുറയ്ക്കുള്ള ഈടുവയ്പ് - ജോര്‍ജ്ജ് മാത്യു/ഗ്ലാഡ്‌സണ്‍ വര്‍ഗീസ്

അനില്‍ പെണ്ണൂക്കര/മൊയ്തീന്‍ പുത്തന്‍ചിറ Published on 04 January, 2013
ഫോമ കേരള കണ്‍വന്‍ഷന്‍ വരും തലമുറയ്ക്കുള്ള ഈടുവയ്പ് - ജോര്‍ജ്ജ് മാത്യു/ഗ്ലാഡ്‌സണ്‍ വര്‍ഗീസ്
കൊച്ചി: ജനുവരി 10-ന് കൊച്ചിയില്‍ നടക്കുന്ന ഫോമ കേരള കണ്‍വന്‍ഷന്‍ വരുംതലമുറയ്ക്കു വേണ്ടിയുള്ള ഈടുവയ്പ്പും മുതല്‍ക്കൂട്ടുമായിരിക്കുമെന്ന് ഫോമ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. കോട്ടയത്ത് പ്രസ്സ് ക്ലബ്ബിലെ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു ഇരുവരും.

ഫോമയുടെ കേരളാ കണ്‍വന്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത യുവജനതയ്ക്കാണ് ഫോമ നല്‍കിയിരിക്കുന്നത്. യുവാക്കളാണ് ഫോമയുടെ ശക്തി. നാളത്തെ സന്ദേശവാഹകരും, നിയന്തേതാക്കളും യുവാക്കളാണ്. അതിനാല്‍ അവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുവേണ്ടിയാണ് ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ജോര്‍ജ്ജ് മാത്യു പറഞ്ഞു.

പ്രധാനമായും കേരളാ കണ്‍വന്‍ഷനില്‍ അവതരിപ്പിക്കുന്ന രണ്ടു വിഷയങ്ങള്‍ ആഗോള ബിസിനസ്സ് സമ്മിറ്റും, ബ്രിഡ്ജിംഗ് ഓഫ് ദി മൈന്റും ആണ്. ഇവ രണ്ടും യുവജനങ്ങളെ ബിസിനസ്സ് രംഗത്തേക്ക് കൊണ്ടുവരികയും കേരളത്തിന്റെ നിക്ഷേപസാധ്യതകളെ തിരിച്ചറിയുകയും, ബിസിനസ്സ് രംഗത്ത് കേരളത്തില്‍ കൂടുതല്‍ പങ്കാളികളെ ലഭിക്കുവാന്‍ സാധിതമാക്കുകയും ചെയ്യുക എന്നതാണ്.

ലോകത്തിന്റെ വിവിധ കോണുകളിലുള്ള ബിസിനസ്സുകാരെ പരിചയപ്പെടുവാനും അവരുടെ വിജയഗാഥകള്‍ ഉള്‍ക്കൊള്ളുവാനും ഈ ബിസിനസ്സ് സമ്മിറ്റ് ഉപകരിക്കും. ഫോമയുടെ അഭിമാനവും യശസ്സും വാനോളം ഉയര്‍ത്തുന്ന സ്വപ്നപദ്ധതിയും,സാംസ്‌ക്കാരിക നവോത്ഥാനത്തിന് തുടക്കം കുറിക്കുന്നതുമായ വിഷയമാണ് ബ്രിഡ്ജിംഗ് ഓഫ് ദി മൈന്റ്.

സാംസ്‌ക്കാരികമായ കൊടുക്കല്‍ വാങ്ങലുകള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐശ്വര്യത്തിനും കെട്ടുറപ്പിനും വളരെ ഗുണം ചെയ്യും. കേരളത്തിലേയും അമേരിക്കയിലേയും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭര്‍ നയിക്കുന്ന ചര്‍ച്ചകളാണ് ബ്രിഡ്ജിംഗ് ഓഫ് ദി മൈന്റിന്റെ കേന്ദ്ര ബിന്ദു. പത്തു വര്‍ഷത്തിനു മുന്‍പോട്ട് ചിന്തിക്കുവാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു.

മറ്റൊന്ന് ഫോമയുടെ കാരുണ്യ പദ്ധതിയാണ്. വികലാംഗര്‍ക്ക് വീല്‍ചെയര്‍ നല്‍കുന്ന ഒരു സമഗ്ര കാരുണ്യപദ്ധതിയാണിത്. ആദ്യംതിരഞ്ഞെടുത്ത 50 പേര്‍ക്ക് വീല്‍ചെയറുകള്‍ നല്‍കുന്നു. കൂടാതെ, ചികിത്സാ സഹായ പദ്ധതിയും ഇതോടൊപ്പം നടക്കും.

ഫോമ കേരളാ കണ്‍വന്‍ഷന്‍ കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമ്പോള്‍, ഗ്ലോബല്‍ ബിസിനസ്സ് സമ്മിറ്റ് കേന്ദ്ര മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, ചെന്നൈയിലെ യു.എസ്. കോണ്‍സുലര്‍ ഡേവിഡ് ഗ്രെയ്‌നര്‍, ഡോ. മണി സഖറിയ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ജോയ് ആലൂക്കാസ്, എം.എ. യൂസഫലി, പ്രിന്‍സ് ആന്റണി, ജോണ്‍ ടൈറ്റസ്, ഡോ. ജാവേദ് ഹസ്സന്‍, ഡോ. സം ജോര്‍ജ്ജ്, ബീനാ കണ്ണന്‍, ഡോ. ടി.പി. ശ്രീനിവാസന്‍, ഡോ.എം.വി. പിള്ള, മായ ശിവകുമാര്‍ എന്നിവര്‍ പ്രധാന അതിഥികളായി കണ്‍വന്‍ഷനിലെ സജീവസാന്നിദ്ധ്യമാകും.

ഫോമ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പ്രമുഖ അമേരിക്കന്‍ വ്യവസായിയും, ഫോമ മുന്‍ പ്രസിഡന്റുമായ ജോണ്‍ ടൈറ്റസ് ആണ്. ജനുവരി 10-ന് കൊച്ചി ഡ്രീം ഹോട്ടലില്‍ നടക്കുന്ന ഫോമ കേരളാ കണ്‍വന്‍ഷന്റെ ഭാഗമാകാന്‍ ലോക മലയാളികളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്‌സന്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

ഫോമ കേരള കണ്‍വന്‍ഷന്‍ വരും തലമുറയ്ക്കുള്ള ഈടുവയ്പ് - ജോര്‍ജ്ജ് മാത്യു/ഗ്ലാഡ്‌സണ്‍ വര്‍ഗീസ്ഫോമ കേരള കണ്‍വന്‍ഷന്‍ വരും തലമുറയ്ക്കുള്ള ഈടുവയ്പ് - ജോര്‍ജ്ജ് മാത്യു/ഗ്ലാഡ്‌സണ്‍ വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക