Image

ഫോമ ന്യൂസ്; അമേരിക്കന്‍ മലയാളികളുടെ അക്ഷര ജ്വാല: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

അനില്‍ പെണ്ണൂക്കര/മൊയ്തീന്‍ പുത്തന്‍ചിറ Published on 04 January, 2013
ഫോമ ന്യൂസ്; അമേരിക്കന്‍ മലയാളികളുടെ അക്ഷര ജ്വാല: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഫോമയുടെ മുഖപത്രമായ 'ഫോമാ ന്യൂസ്' അമേരിക്കന്‍ മലയാളികളുടെ സാംസ്‌ക്കാരിക കൂട്ടയ്മയുടെ അക്ഷര ജ്വാലയാണെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫോമാ ന്യൂസ് കേരളാ കണ്‍വന്‍ഷന്‍ പതിപ്പ് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത മലയാളികള്‍ ജന്മനാടിനോടു കാണിക്കുന്ന സ്‌നേഹം അസൂയാവഹമാണ്. വളരെ ചുരുങ്ങിയ കാലംകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ കൊണ്ട് ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഫോമയ്ക്ക് സാധിച്ചത് മലയാളത്തോടുള്ള ആ സംഘടനയുടെ അഭിനിവേശമാണ്. ഈ ആവേശം വരുംതലമുറ കൂടി പ്രയോജനം ചെയ്താല്‍ കേരള ജനത കൂടുതല്‍ ഉന്നതിയിലെത്തും എന്നതില്‍ സംശയമില്ല.

ഫോമാ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ക്ക് ഫോമ ന്യൂസ് നല്‍കിയാണ് മുഖ്യമന്ത്രി പ്രകാശനം നിര്‍വ്വഹിച്ചത്. ഫോമയുടെ മുഖപത്രമായ ഫോമ ന്യൂസിന്റെ പുതിയ ലക്കം മുഖ്യമന്ത്രി പ്രകാശനം നിര്‍വ്വഹിച്ചതില്‍ പ്രസിഡന്റ് സന്തുഷ്ടി പ്രകടിപ്പിച്ചു.
ഫോമ ന്യൂസ്; അമേരിക്കന്‍ മലയാളികളുടെ അക്ഷര ജ്വാല: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക