Image

ആറു സുന്ദരികള്‍: ഷംന വീണ്ടും

Published on 05 January, 2013
ആറു സുന്ദരികള്‍: ഷംന വീണ്ടും
രാജേഷ്‌ കെ ഏബ്രഹാം സംവിധാനം ചെയ്യുന്ന ആറു സുന്ദരികള്‍ എന്ന ചിത്രത്തില്‍ ഷംനാ കാസീം അഭിനയിക്കുന്നു. ലക്ഷ്‌മി റായ്‌, നദിയാ മൊയ്‌തു, ലെന. സറീനാ വഹാബ്‌, ഉമംഗ്‌ ജെയിന്‍ എന്നിവരാണു മറ്റു പ്രധാന സ്‌ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെ പരസ്‌പരം ബന്ധപ്പെടുന്ന ആറു പേരില്‍ ഒരാള്‍ കൊല്ലപ്പെടുന്നതും തുടര്‍ന്നുണ്‌ടാകുന്ന സംഭവവികാസങ്ങളുമാണു ചിത്രത്തില്‍ പറയുന്നത്‌. മോഡലായ ഉമംഗ്‌ ജെയിന്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്‌. സാനിയാ മിര്‍സയെ പോലെ ഒരു ടെന്നീസ്‌ താരമാകാന്‍ കൊതിച്ചു നടക്കുന്ന കഥാപാത്രത്തെയാണ്‌ ഇമംഗ്‌ ചെയ്യുന്നത്‌. ഇമംഗിന്റെ മാതാവും മുന്‍ ബാസ്‌കറ്റ്‌ ബോള്‍ താരവുമായി നാദിയാ മൊയ്‌തു എത്തുന്നു. ഒരു വിധവയുടെ വേഷത്തിലാണു സെറീനാ വഹാബ്‌ എത്തുന്നത്‌. മലയാളത്തില്‍ വളരെ ബോള്‍ഡായ വേഷങ്ങള്‍ ചെയ്‌തു പരിചയമുളള ലെന ഒരു ബൈക്ക്‌ റേസറുടെ വേഷത്തിലാണ്‌ എത്തുന്നത്‌. കൊലക്കേസ്‌ അമ്പേഷിക്കാനെത്തുന്ന പോലീസ്‌ ഓഫീസറായാണു ലക്ഷ്‌മി റോയ്‌ എത്തുന്നത്‌. പ്രതാപ്‌ പോത്തന്‍, നരേന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ചട്ടക്കാരി എന്ന സിനിമയ്‌ക്കു ശേഷം ഗ്ലാമറിന്റെ പരിവേഷമില്ലാതെ ഷംനാ കാസിം എത്തുന്ന ചിത്രമാണ്‌ ആറു സുന്ദരികള്‍.
ആറു സുന്ദരികള്‍: ഷംന വീണ്ടുംആറു സുന്ദരികള്‍: ഷംന വീണ്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക