Image

കോണ്‍ഗ്രസും ലീഗും അങ്ങോട്ടും ഇങ്ങോട്ടും പണം നല്‍കാറുണ്ടെന്ന്‌ കുഞ്ഞാലിക്കുട്ടി

Published on 05 January, 2013
കോണ്‍ഗ്രസും ലീഗും അങ്ങോട്ടും ഇങ്ങോട്ടും പണം നല്‍കാറുണ്ടെന്ന്‌ കുഞ്ഞാലിക്കുട്ടി
കാസര്‍കോട്‌: തെരഞ്ഞെടുപ്പ്‌ ചെലവിലേക്ക്‌ കോണ്‍ഗ്രസ്‌ ലീഗിനും, ലീഗ്‌ കോണ്‍ഗ്രസിനും പണം നല്‍കാറുണ്ടെന്ന്‌ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന്‌ കൃത്യമായ രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അണാ പൈസ കുറവില്ലാതെ കണക്ക്‌ സൂക്ഷിക്കാറുണ്ട്‌. തങ്ങളെ അയോഗ്യരാക്കിയാല്‍ സി.പി.എമ്മില്‍ ആരും ബാക്കിയുണ്ടാവില്ല. ഇപ്പോഴത്തെ വിവാദം വിഷയത്തെ ദുര്‍വ്യാഖാനം ചെയ്‌തുകൊണ്ടായിരിക്കരുത്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കണക്ക്‌ ചോദിച്ചാല്‍ വിശദീകരണം നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസില്‍നിന്ന്‌ തെരഞ്ഞെടുപ്പു ഫണ്ടായി ലഭിച്ച 2 കോടി 40 ലക്ഷം രൂപ കണക്കില്‍ കാണിച്ചില്ലെന്ന വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക