Image

ഒമ്പതാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 82-കാരന്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍

Published on 05 January, 2013
ഒമ്പതാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 82-കാരന്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: ഒമ്പതാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ വര്‍ഷങ്ങളോളം ലൈംഗീക പീഡനത്തിനിരയാക്കിയെന്ന കേസില്‍ 82 -കാരന്‍ വൃദ്ധന്‍ അടക്കം ആറുപേരെ പോലീസ്‌ അറസ്റ്റു ചെയ്‌തു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത മാമ്പറം സ്വദേശികളായ രണ്ടുപേരും ഇവരുടെ മക്കളുമടങ്ങുന്ന സംഘമാണ്‌ അറസ്റ്റിലായത്‌. മാലാന്തറ കുട്ടപ്പന്‍(82), മാമ്പറം പാലാട്ടി വീട്ടില്‍ മുകുന്ദന്‍(38), പുതിയവീട്ടില്‍ രാജന്‍(48), മകന്‍ രാജേഷ്‌(25), കരിപ്പാടി ചന്ദ്രന്‍(46), , മകന്‍ സുന്ദരന്‍(26) എന്നിവരാണ്‌ പിടിയിലായത്‌. തില്ലങ്കേരി, കാക്കയങ്ങാട്‌, പടിയൂര്‍, പുന്നാട്‌, തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചാണ്‌ ഇവരെ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ്‌ പീഡന വിവരം പെണ്‍കുട്ടി പുറത്തു പറഞ്ഞത്‌. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എസ്‌ പി രാഹുല്‍ ആര്‍ നായരുടെ നിര്‍ദ്ദേശ പ്രകാരം വനിതാ എസ്‌ ഐ പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. പെണ്‍കുട്ടിയെ തലശ്ശേരി ജുവനൈല്‍ ഹോമിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക