Image

ക്രിസ്മസ് -ന്യു ഇയര്‍ ബംബര്‍: രണ്ടു കോടിയും 101 പവനും സമാശ്വാസ സമ്മാനവും ഓട്ടോഡ്രൈവര്‍ക്ക്

Published on 05 January, 2013
ക്രിസ്മസ് -ന്യു ഇയര്‍ ബംബര്‍: രണ്ടു കോടിയും 101 പവനും സമാശ്വാസ സമ്മാനവും ഓട്ടോഡ്രൈവര്‍ക്ക്
ചെറിയനാട്(ആലപ്പുഴ): സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് -പുതുവത്സര ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ടുകോടി രൂപയും 101 പവന്‍ തങ്കവും ഓട്ടോ ഡ്രൈവര്‍ക്ക്. ചെറിയനാട് പഞ്ചായത്തില്‍ കൊല്ലക്കടവ് പട്ടന്‍കടവില്‍ സാജന്‍മന്‍സിലില്‍ നിസാമുദ്ദീനെയാണു (നിസാം- 33) ഭാഗ്യദേവത കടാക്ഷിച്ചത്. എക്‌സ് എക്‌സ് 682815 എന്ന നമ്പരിലുള്ള ടിക്കറ്റിനാണു സമ്മാനം. ഇതോടൊപ്പം വ്യത്യസ്ത സീരീസുകളില്‍ നിന്നെടുത്ത ഇതേ നമ്പരിലുള്ള നാലു ടിക്കറ്റുകള്‍ക്കുള്ള ഓരോ ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും നിസാമുദ്ദീനു തന്നെ ലഭിച്ചു. 

നിസാമുദ്ദീന്റെ സുഹൃത്തായ നനില്‍ നടത്തുന്ന കൊല്ലകടവിലെ അച്ചൂസ് ലോട്ടറിയില്‍ നിന്നാണു മൂന്നുദിവസം മുമ്പു ടിക്കറ്റെടുത്തത്. നനിലിന്റെ സാമ്പത്തിക ബുദ്ധിമുട്ടാണു നിസാമുദ്ദീനെ ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. ഒരു മാസക്കാലമായി എടുക്കുന്ന ടിക്കറ്റുകള്‍ക്കെല്ലാം ചെറിയ ചെറിയ തുകകള്‍ നിസാമുദീനു സമ്മാനമായി അടിക്കുന്നുണ്ടായിരുന്നു. ടിക്കറ്റ് കൊല്ലകടവിലുള്ള ജില്ലാ സഹകരണബാങ്കു ശാഖയില്‍ ഏല്പിച്ചു. വീടു പുതുക്കിപ്പണിയുക, മക്കളുടെ വിദ്യാഭ്യാസം നന്നായി നടത്തുക എന്നിവയാണു പ്രധാന ലക്ഷ്യമെന്നു നിസാമുദ്ദീന്‍ പുറഞ്ഞു. പാവങ്ങളെ സഹായിക്കാന്‍ സമ്മാനത്തുകയില്‍ ഒരു പങ്ക് ഉപയോഗിക്കുംസുമൈയത്ത് ആണു നിസാമുദ്ദീന്റെ ഭാര്യ. മക്കള്‍: സിദാന്‍, നെബ. പിതാവ്: അമീര്‍. അമ്മ: ഐഷ ബീവി. കൊല്ലക്കകടവ് മാര്‍വല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നാം ക്ലാസിലാണു മകന്‍ സിദാന്‍ പഠിക്കുന്നത്. ഇളയമകള്‍ നെബയ്ക്കു രണ്ടു വയസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക