Image

സ്ത്രീ പീഡനങ്ങള്‍ തടയാന്‍ സഹായിക്കാമെന്ന് അമേരിക്ക

Published on 05 January, 2013
സ്ത്രീ പീഡനങ്ങള്‍ തടയാന്‍ സഹായിക്കാമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ സംഘടനകളെ സഹായിക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് വിക്ടോറിയ നുലന്‍ഡ്. ഇന്ത്യയിലും ലോകത്തെ മറ്റ് ഏതു രാജ്യത്തായാലും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. 

പൊതുജന ബോധവത്കരണം, ഗാര്‍ഹിക പീഡനമടക്കമുള്ള അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകളെ സഹായിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇന്ത്യയില്‍ നിരവധി സന്നദ്ധ സംഘടനകളെ തങ്ങള്‍ സഹായിക്കുന്നുണെ്ടന്നും വിക്ടോറിയ നുലന്‍ഡ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക