Image

തെരഞ്ഞെടുപ്പ്‌ ചെലവ്‌: പരാതികള്‍ കേന്ദ്ര കമ്മീഷനു നല്‍കും: സിഇഒ

Published on 05 January, 2013
തെരഞ്ഞെടുപ്പ്‌ ചെലവ്‌: പരാതികള്‍ കേന്ദ്ര കമ്മീഷനു നല്‍കും: സിഇഒ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ കണക്കിലെ പൊരുത്തക്കേട്‌ സംബന്ധിച്ച പരാതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷനു കൈമാറുമെന്ന്‌ ചീഫ്‌ ഇലക്‌ട്രല്‍ ഓഫീസര്‍. സ്‌ഥാനാര്‍ത്ഥികളുടേയൂം നിരീക്ഷകരുടേയൂം കണക്കുകള്‍ ത്തുനോക്കേണ്ടതും ഇക്കാര്യത്തില്‍ അന്വേഷണം കൂടുതല്‍ വേണമോ എന്നതുള്‍പ്പെടെ അന്തിമ തീരുമാനം എടുക്കേണ്ടതും കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷനാണെന്നും എഐസിസി സമര്‍പ്പിച്ച രേഖകളും പരിശോധിക്കാമെന്നും ഇലക്‌ട്രല്‍ ഓഫീസര്‍ വ്യക്‌തമാക്കി.

കേരളാകോണ്‍ഗ്രസ്‌ പിസി തോമസ്‌ വിഭാഗത്തിലെ ജോര്‍ജ്‌ജ് സെബാസ്‌റ്റ്യന്‍ നല്‍കിയ പരാതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈമാറും. അതിനിടെ തെരഞ്ഞെടുപ്പ്‌ ചെലവ്‌ സംബന്ധിച്ച കണക്കുകള്‍ വിവാദമായതോടെ ചെലവുകള്‍ കോണ്‍ഗ്രസും മുസ്‌ളീംലീഗും പരസ്‌പരം നല്‍കിയിട്ടുണ്ടെന്ന്‌ മുസ്‌ളീംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇതെല്ലാം കണക്കുള്ള പണം തന്നെയാണെന്നും ചാനലില്‍ വരുന്ന വാര്‍ത്തകള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തതാണെന്നും പറഞ്ഞു.

അതിനിടെ കണക്കുകളില്‍ തിരിമറി നടത്തിയവരുടെ പട്ടികയിലേക്ക്‌ മന്ത്രിമാരായ പി കെ ജയലക്ഷ്‌മിയും കെപി മോഹനനും എത്തി. എഐസിസി നല്‍കിയ കണക്കുകള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ മുന്നില്‍ ഇവര്‍ മറച്ചുവെച്ചൊണ്‌ ആരോപണം. ഇതിനിടെ പുതിയ ആരോപണങ്ങളില്‍ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പിസി തോമസ്‌ വിഭാഗവും ബിജെപിയും രംഗത്ത്‌ വന്നിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക