Image

1.29 ഡോളര്‍ വിലയുള്ള 'ഹണിബണ്‍' മോഷ്ടിച്ച കുറ്റത്തിന് യുവാവിനെ ജയിലിലടച്ചു

പി.പി. ചെറിയാന്‍ Published on 05 January, 2013
1.29 ഡോളര്‍ വിലയുള്ള 'ഹണിബണ്‍' മോഷ്ടിച്ച കുറ്റത്തിന് യുവാവിനെ ജയിലിലടച്ചു
ഫ്‌ളോറിഡ : മോഷണം അത് എത്ര ചെറുതാണെങ്കിലും ലഭിക്കുന്ന ശിക്ഷ വലുതാണ്. പതിനെട്ടു വയസ്സുക്കാരനായ ഒരു യുവാവ് കടയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ ആരും കാണാതെ ഒരു ഡോളര്‍ വില വരുന്ന ഹണി ബണ്‍ പാന്റിന്റെ പോക്കറ്റിലിട്ടത് സ്റ്റോര്‍ മാനേജര്‍ കണ്ടുപിടിച്ച വിവരം തിരക്കുന്നതിനിടയില്‍ ചെറുപ്പക്കാരന്‍ പുറത്തു കടന്ന് സൈക്കിളില്‍ രക്ഷപ്പെട്ടു. മിന്റണ്‍ റോഡിലുള്ള സെവന്‍ ഇലവന്‍ സ്റ്റോറില്‍ കഴിഞ്ഞ ആഴ്ച നടന്ന സംഭവം പോലീസാണ് പുറത്തുവിട്ടത്.

 കടയില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വളരെ ശാന്തനായി പോലീസിനു പിടികൊടുത്ത ചെറുപ്പക്കാരനെ പോലീസ് കേസ്സെടുത്ത് ജയിലില്‍ അടച്ചു. പതിനെട്ടു വയസ്സുക്കാരന്റെ ചിത്രവും, പേരും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്.

1.29 ഡോളര്‍ വിലയുള്ള 'ഹണിബണ്‍' മോഷ്ടിച്ച കുറ്റത്തിന് യുവാവിനെ ജയിലിലടച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക