Image

നാളെ അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ്സ്‌ ജീവനക്കാര്‍ പണിമുടക്കും

Published on 05 January, 2013
നാളെ അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ്സ്‌ ജീവനക്കാര്‍ പണിമുടക്കും

കൊച്ചി: വേതന വര്‍ധന ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്ത്‌ നാളെ അര്‍ദ്ധരാത്രി മുതല്‍ സ്വകാര്യ ബസ്സ്‌ ജീവനക്കാര്‍ പണിമുടക്കും. അഡീഷണല്‍ ലേബര്‍ കമ്മിഷണറുമായി എറണാകുളത്ത്‌ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ നാളെ അര്‍ധരാത്രി മുതല്‍ സമരം തുടങ്ങുമെന്ന്‌ സംയുക്‌ത മോട്ടോര്‍ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്‌തമാക്കിയത്‌.

നേരത്തെ 2008 ല്‍ ആണ്‌ ബസ്സ്‌ തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിച്ചത്‌. പിന്നൗട്‌ രണ്ട്‌ തവണ ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിച്ചിട്ടും തൊഴിലാളികളുടെ വേതന വര്‍ധന നടപ്പാക്കിയില്ല. ഇപ്പോള്‍ അന്‍പത്‌ ശതമാനം വേതന വര്‍ധനയാണ്‌ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക