Image

മഅദനിക്ക്‌ ചികിത്സാവേളയില്‍ ഭാര്യയേയും മകനേയും ഒപ്പം നിര്‍ത്താം

Published on 05 January, 2013
മഅദനിക്ക്‌ ചികിത്സാവേളയില്‍ ഭാര്യയേയും മകനേയും ഒപ്പം നിര്‍ത്താം

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്‌റ്റിലായി കര്‍ണാടക ജയിലില്‍ കഴിയുന്ന പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിക്ക്‌ ചികിത്സാവേളയില്‍ സഹായിയെ വയ്‌ക്കാമെന്ന്‌ ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതി. വിഷയത്തില്‍ മഅദനി സമര്‍പ്പിച്ച അപേക്ഷയിലാണ്‌ കോടതി ഉത്തരവ്‌. ചികിത്സാ വേളയില്‍ ഭാര്യയേയും മകനേയും ഒപ്പം നിര്‍ത്താമെന്നും ഉത്തരവില്‍ പറയുന്നു.

വിദഗ്‌ധ ചികിത്സയ്‌ക്കായി തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ മഅദനിയെ ആശുപത്രിയിലേക്ക്‌ മാറ്റുമെന്നാണ്‌ കരുതുന്നത്‌. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നടക്കം കര്‍ശന വ്യവസ്‌ഥകള്‍ക്ക്‌ വിധേയമായാണ്‌ മഅദനിയെ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ ഉത്തരവിട്ടിരിക്കുന്നത്‌.

വിദഗ്‌ധ ചികിത്സ ലഭ്യമാക്കാത്തതിനാല്‍ തന്റെ കാഴ്‌ച പൂര്‍ണമായി മങ്ങിയെന്നും വീല്‍ച്ചെയര്‍ സഹായത്തോടെയാണ്‌ കഴിയുന്നതെന്നും ഹൃദ്രാഗബാധിതനാണെന്നും മഅദനി കോടതിയെ അറിയിച്ചിരുന്നു. ജയിലിലെ സഹതടവുകാരനായ സഹായിയെ ആശുപത്രിയില്‍ അനുവദിക്കില്ല എന്ന്‌ ജയില്‍ അധികൃതര്‍ വ്യക്‌തമാക്കിയതിനെ തുടര്‍ന്നാണ്‌ മഅദനി കോടതിയെ സമീപിച്ചത്‌.

ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ്‌ മഅദനിയെ പാര്‍പ്പിച്ചിരിക്കുന്നത്‌. സൗഖ്യ ഹോളിസ്‌റ്റിക്‌ ആന്റ്‌ ഇന്റഗ്രേറ്റഡ്‌ മെഡിക്കല്‍ സെന്ററിലാണ്‌ മഅദനിക്ക്‌ ചികിത്സ നല്‍കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക