Image

സാംഗ്മയുടെ പുതിയപാര്‍ട്ടി എന്‍പിപി നിലവില്‍ വന്നു

Published on 05 January, 2013
സാംഗ്മയുടെ പുതിയപാര്‍ട്ടി എന്‍പിപി നിലവില്‍ വന്നു

ന്യൂഡല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പിന്തുണയോടെ മത്സരിച്ചതിന്റെ പശ്‌ചാത്തലത്തില്‍ പുതിയ പാര്‍ട്ടിയുമായി മുന്‍ ലോക്‌സഭാ സ്‌പീക്കര്‍ പി.എ സാംഗ്മ. പുതിയ പാര്‍ട്ടിയായി തന്റെ നാഷണല്‍ പീപ്പിള്‍സ്‌ പാര്‍ട്ടി (എന്‍പിപി) നിലവില്‍ വന്നതായി അദ്ദേഹം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു.

എന്‍ഡിഎയുടെ സഖ്യകക്ഷിയായി തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന്‌ സാംഗ്മ വ്യക്‌തമാക്കി. പാര്‍ട്ടി രൂപീകരണത്തിനു പിന്നാലെ പാര്‍ട്ടിയുടെ പ്രഥമ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയും യോഗം ചേര്‍ന്നു. ബുക്ക്‌ ആയിരിക്കും സാംഗ്മയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പ്‌ ചിഹ്നഹ്നഹ്നമായി ആവശ്യപ്പെടുക. മണിപ്പൂര്‍ പീപ്പിള്‍സ്‌ പാര്‍ട്ടി, പ്രഥമയോഗത്തില്‍ തന്നെ എന്‍പിപിയില്‍ ലയിച്ചു. സാംഗ്മയുടെ തട്ടകമായ മേഘാലയയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍പിപിയുടെ 33 സ്‌ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടിയുടെ പ്രഥമയോഗത്തില്‍ സാംഗ്മ പ്രഖ്യാപിക്കുകയും ചെയ്‌തു.

നാഷണലിസ്‌റ്റ് കോണ്‍ഗ്രസ്‌ പാര്‍ട്ടി (എന്‍സിപി) നേതാവായിരുന്ന സാംഗ്മ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്തുണ നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു എന്‍സിപി വിടാനും പുതിയ പാര്‍ട്ടി രൂപീകരണത്തിലേക്കും നയിച്ചത്‌. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ പ്രണബ്‌ മുഖര്‍ജിക്ക്‌ പിന്തുണ നല്‍കിയതോടെ സ്‌ഥാനാര്‍ഥിയാകുന്നതില്‍ നിന്നും പിന്‍മാറാന്‍ എന്‍സിപി ആവശ്യപ്പെട്ടിരുന്നെങ്കിലും അത്‌ സമ്മതിക്കാതിരുന്ന സാംഗ്‌്മ പ്രതിപക്ഷ പിന്തുണയോടെ മത്സരിച്ചതോടെയാണ്‌ എന്‍സിപിയുമായി അകന്നത്‌.

എന്നാല്‍ സാംഗ്മയുടെ മകളും എന്‍സിപി എംപിയുമായ മുന്‍ കേന്ദ്രസഹമന്ത്രി അഗത സാംഗ്മ പാര്‍ട്ടി രൂപീകരണ യോഗത്തില്‍ പങ്കെടുത്തില്ല. എന്‍സിപി സ്‌ഥാനാര്‍ഥിയായ മത്സരിച്ച്‌ ജയിച്ച അഗത, കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാകുമെന്നതിനാലാണ്‌ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക