Image

തിരുവഞ്ചൂരിനെതിരേ രൂക്ഷവിമര്‍ശനവുമായി എം.എം മണി

Published on 05 January, 2013
തിരുവഞ്ചൂരിനെതിരേ രൂക്ഷവിമര്‍ശനവുമായി എം.എം മണി

കോട്ടയം: അഞ്ചേരി ബേബി വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണി വീണ്ടും വിവാദ പ്രസ്‌താവനയുമായി രംഗത്ത്‌. ഇത്തവണ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരേ നടത്തിയ വിമര്‍ശനമാണ്‌ വിവാദമുയര്‍ത്തുന്നത്‌. ഒരു അലവലാതിയെ ആണ്‌ ആഭ്യന്തരമന്ത്രിയായി കോണ്‍ഗ്രസ്‌ നിശ്‌ചയിച്ചതെന്നും മുഖ്യമന്ത്രിയുടെ ആസനം താങ്ങുകയാണ്‌ ആഭ്യന്തരമന്ത്രിയുടെ പണിയെന്നും മണി അഭിപ്രായപ്പെട്ടു.

സിപിഎമ്മിനെ തകര്‍ക്കുകയാണ്‌ ആഭ്യന്തരമന്ത്രിയുടെ ലക്ഷ്യം. ടി.പി വധക്കേസില്‍ വഴിവക്കില്‍ നിന്ന്‌ സോഡ കുടിച്ചവരെപ്പോലും പ്രതിയാക്കിയെന്നും മണി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ്‌ ഉപാധികളോടെ മണിക്ക്‌ ജാമ്യം അനുവദിച്ചത്‌. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുത്‌ എന്ന്‌ കോടതി നിര്‍ദേശമുളളതിനാല്‍ കോട്ടയത്ത്‌ കിടങ്ങൂരിലുളള ബന്ധുവീട്ടിലാണ്‌ താമസിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക