Image

തെരഞ്ഞെടുപ്പ്‌ കണക്കില്‍ ക്രമക്കേട്‌ നടത്തിയ എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുക്കണം: കോടിയേരി

Published on 05 January, 2013
തെരഞ്ഞെടുപ്പ്‌ കണക്കില്‍ ക്രമക്കേട്‌ നടത്തിയ എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുക്കണം: കോടിയേരി

കോഴിക്കോട്‌: തെരഞ്ഞെടുപ്പ്‌ കണക്ക്‌ മറച്ചുവച്ച യുഡിഎഫ്‌ എംഎല്‍എമാര്‍ക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍. കോണ്‍ഗ്രസ്‌ ഘടക കക്ഷികള്‍ക്ക്‌ പണം നല്‍കിയത്‌ അവരെ ഏറാന്‍മൂളികളാക്കാനാണെന്നും കോടിയേരി പറഞ്ഞു.

അതേസമയം, വിഎസിന്റെ തെരഞ്ഞെടുപ്പ്‌ കണക്കുകള്‍ സംബന്ധിച്ച വിശദീകരണം ആവശ്യമെങ്കില്‍ നല്‍കാന്‍ പാര്‍ട്ടി തയ്യാറാണെന്നും കോടിയേരിപറഞ്ഞു. യുഡിഎഫ്‌ എംഎല്‍മാര്‍ തെരഞ്ഞെടുപ്പു കണക്കുകള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ നിന്ന്‌ മറച്ചുവച്ചു എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലേ വി എസിന്റെ തെരഞ്ഞെടുപ്പ്‌ കണക്കുകളിലും അപാകതയുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. വി.എസ്‌ 110.7862 രൂപ ചെലവഴിച്ചു. പാര്‍ട്ടി ചെലവ്‌ തന്നിട്ടില്ല എന്ന്‌ വ്യക്‌തമായി പറയുന്നുണ്ട്‌. എന്നാല്‍, പണത്തിന്റെ ഉറവിടത്തെ കുറിച്ച്‌ വ്യക്‌തമാക്കിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക