ശ്രീനിവാസന്‍ സെക്യൂരിറ്റി ജീവനക്കാരനാകുന്ന ചിത്രമാണ് മണിബാക്ക് പോളിസി.
പ്രശസ്‌ത സംവിധായകന്‍ ജയരാജ് വിജയ് ഒരുക്കുന്ന ചിത്രത്തില്‍ ഐശ്വര്യ നമ്പ്യാര്‍,
നെടുമുടി വേണു, ഭഗത്, ശ്രീജിത്ത് വിജയ്, സരയു എന്നിവരും പ്രധാന
വേഷത്തിലെത്തുന്നു.
അശോകന്‍ അസൂയക്കാരനാണ്. ആരെങ്കിലും നല്ല വസ്‌ത്രം
ധരിച്ചാല്‍, നല്ല കാറില്‍ സഞ്ചരിച്ചാല്‍ അശോകന് അസൂയയാണ്. അവരെയൊക്കെ ഏതെങ്കിലും
രീതിയില്‍ ഉപദ്രവിക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യുവാനും അയാള്‍ മടിക്കില്ല.
അയാള്‍ സാധാരണക്കാരനാണ്. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സെക്യൂരിറ്റി
ജീവനക്കാരന്‍. മണിബാക്ക് പോളിസി എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാണ് അശോകന്‍.
ശ്രീനിവാസന്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശ്രീനിവാസനില്‍ നിന്നും
പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള നര്‍മ്മരസ പ്രധാനമായ ഒരു കഥാപാത്രമാണ്
അസൂയക്കാരനായ അശോകന്‍. പ്രേക്ഷകര്‍ക്ക് ചിരിയും ചിന്തയും ഒരുപോലെ നല്‍കാന്‍
കഴിയുന്ന കഥാപാത്രമാണിത്. സെക്യൂരിറ്റി ജോലി ചെയ്‌തു പോന്ന അശോകനെ തേടി ഒരു ഓഫര്‍
എത്തുന്നു. ഒരു കണ്‍സ്‌ട്രഷന്‍ കമ്പനിക്ക് വേണ്‌ടി ചില സഹായങ്ങള്‍ ചെയ്‌തു
കൊടുക്കണം. അത് നല്‍കാമെന്ന് പറഞ്ഞ് അശോകന്‍ അവരില്‍ നിന്നും ഏറെ ഔദാര്യങ്ങള്‍
സ്വീകരിക്കുന്നു. എന്നാല്‍ അതൊന്നും നടത്തിക്കൊടക്കാതെ മുമ്പോട്ടു പോകുകയും
ചെയ്യുന്നു.
പണം പലപ്പോഴായി കൈയ്യിലെത്തുന്നതോടെ അശോകന്റെ ജീവിതമാകെ
മാറുന്നു. സാധാരണ ജീവിതം നയിച്ച ആശോകന്‍ ഇപ്പോള്‍ ആഘോഷങ്ങളും ധൂര്‍ത്തുകളുമായി
മുമ്പോട്ടു പോകുന്നു. സുന്ദരിയായ രൂപ അശോകന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഈ
അവസരത്തിലാണ്. തുടര്‍ന്നുണ്‌ടാകുന്ന സംഭവങ്ങളാണ് മണി ബാക്ക് പോളിസി എന്ന
ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഈണം
പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രനാണ്. മുരളി രാമന്‍ ഛായാഗ്രഹണവും, ശ്രീനിവാസന്‍
എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം - അരുണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -
പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - സതീഷ് നമ്പ്യാര്‍.
-വാഴൂര്‍ ജോസ്.