Image

ജോസ്‌ തോമസും ദിലീപും വീണ്ടും

Published on 04 January, 2013
ജോസ്‌ തോമസും ദിലീപും വീണ്ടും
മായാ മോഹിനി എന്ന 2012ലെ ഏറ്റവും വലിയ ഹിറ്റിനു ശേഷം ജനപ്രിയ നടന്‍ ദിലീപും ജോസ്‌ തോമസും വീണ്ടും ഒന്നിക്കുന്നു. ഇക്കുറി ആക്ഷന്‍ കോമഡി ചിത്രമാണ്‌ ഇരുവരും ചേര്‍ന്ന്‌ ഒരുക്കുന്നത്‌. തമിഴ്‌താരങ്ങളായ പ്രകാശ്‌ രാജ്‌, സുമന്‍, വിജയരാഘവന്‍ എന്നിവരാണ്‌ പ്രധാന താരങ്ങള്‍. നായികയെ തീരുമാനിച്ചിട്ടില്ല. പാണ്ടിപ്പടയ്‌ക്കു ശേഷം ദിലീപും പ്രകാശ്‌ രാജും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്‌. റൂബി മാജികിന്റെ ബാനറില്‍ ജയ്‌സണ്‍ ഇളംകുളമാണ്‌ നിര്‍മാതാവ്‌. മായാമോഹിനിയുടെ തിരക്കഥയെഴുതിയ ഉദയകൃഷ്‌ണ സിബി കെ. തോമസ്‌ ആണ്‌ ഇതിനും പേന ചലിപ്പിക്കുന്നത്‌.

പോയവര്‍ഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ചിത്രം മായാമോഹിനിയായിരുന്നു. ദിലീപിന്റെ പെണ്‍വേഷം കാണാന്‍ കുടുംബങ്ങളാണ്‌ കൂടുതലും എത്തിയിരുന്നത്‌. 33 കോടി രൂപയാണ്‌ മായാമോഹിനി നേടിയ ഗ്രോസ്‌ കലക്ഷന്‍. അതിനു പുറമെ 10 കോടിയുടെ വേറെ നേട്ടവും ഉണ്ടാക്കി. ആറു കോടി രൂപ നിര്‍മാണ ചെലവു വന്ന ചിത്രത്തിന്‌ 3.5 കോടി രൂപ സാറ്റലൈറ്റ്‌ റൈറ്റ്‌ തന്നെ ലഭിച്ചു. 28 ലക്ഷം രൂപയ്‌ക്കാണ്‌ വിഡിയോ അവകാശം വിറ്റത്‌. ഓഡിയോ നാലുലക്ഷവും. ദിലീപ്‌ ചിത്രം നേടുന്ന വലിയ നേട്ടമായിരുന്നു ഇത്‌. ഇടയവേളയ്‌ക്കു ശേഷം ജോസ്‌ തോമസ്‌ തിരിച്ചെത്തിയ ചിത്രമായിരുന്നു ഇത്‌. ദിലീപ്‌ നായകനായ ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെയാണ്‌ ജോസ്‌ തോമസ്‌ സിനിമയില്‍ തുടക്കം കുറിച്ചത്‌.
ജോസ്‌ തോമസും ദിലീപും വീണ്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക