Image

ജോണ്‍സണ്‍ ജോസഫ്‌ താന്നിക്കാട്ട്‌ നിര്യാതനായി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 04 September, 2011
ജോണ്‍സണ്‍ ജോസഫ്‌ താന്നിക്കാട്ട്‌ നിര്യാതനായി
ന്യൂയോര്‍ക്ക്‌: അയിരൂര്‍ താന്നിക്കാട്ട്‌ പരേതനായ ജോസഫ്‌ ഫ്രാന്‍സിസിന്റേയും ലളിതാ ജോസഫിന്റേയും ഏക മകന്‍ ജോണ്‍സണ്‍ ജോസഫ്‌ താന്നിക്കാട്ട്‌ (ജിനു-36) നിര്യാതനായി.

പരേതന്റെ ഭാര്യ റീബ മല്ലപ്പള്ളി പൂവത്തുമ്മൂട്ടില്‍ കുടുംബാംഗമാണ്‌. മകള്‍ ജസീക്ക. ഏക സഹോദരി ആന്‍സി. ഭര്‍ത്താവ്‌ ജോ മാത്യു (ടെക്‌സാസ്‌) സൗത്ത്‌ പാമ്പാടി കൈതമറ്റം കുടുംബാംഗമാണ്‌.

പൊതുദര്‍ശനം സെപ്‌തംബര്‍ 5 തിങ്കളാഴ്‌ച വൈകീട്ട്‌ 5 മുതല്‍ 9 വരെ ന്യൂഹൈഡ്‌ പാര്‍ക്കിലുള്ള പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍ വച്ച്‌ നടത്തപ്പെടും. ശവസംസ്‌ക്കാര ശുശ്രൂഷകള്‍ സെപ്‌തംബര്‍ 6 ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ ഹേംസ്റ്റഡിലുള്ള സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ ആരംഭിക്കുന്നതും ഗ്രേയ്‌റ്റ്‌നെക്കിലുള്ള ആള്‍ സെയ്‌ന്റ്‌സ്‌ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 347 613 2801.
ജോണ്‍സണ്‍ ജോസഫ്‌ താന്നിക്കാട്ട്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക