Image

താമ്പ ക്‌നാനായ കമ്മ്യൂണിറ്റി കോട്ടയം അതിരുപത ശതാബ്ദി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 04 September, 2011
താമ്പ ക്‌നാനായ കമ്മ്യൂണിറ്റി കോട്ടയം അതിരുപത ശതാബ്ദി ആഘോഷിച്ചു
താമ്പ: കോട്ടയം അതിരുപത ശതാബ്‌ദിയുടെ ഭാഗമായി താമ്പ ക്‌നാനായ അസോസിയേഷന്‍ ഓഗസ്റ്റ്‌ 27ന്‌ ശനിയാഴ്‌ച കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്‌ monthly gathering ഉം പ്രസംഗ മത്സരവും നടത്തപ്പെട്ടു. 60 -70 കാലയളവില്‍ അമേരിക്കയില്‍ കുടിയേറിയ ചുരുക്കം ചില ക്‌നാനായക്കാരില്‍ ഒരാളായ എബ്രഹാം പതിയില്‍ ആഘോഷങ്ങളുടെ ഉത്‌ഘാടനം നിര്‍വഹിച്ചു. അനില്‍ കാരത്തുരുത്തേലിന്റെ സ്വാഗത പ്രസംഗത്തിന്‌ ശേഷം പ്രസിഡന്റ്‌ ജോസ്‌ ഉപ്പൂട്ടില്‍, ഫാ. പത്രോസ്‌ ചമ്പക്കര, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മോനച്ചന്‍ മഠത്തിലേട്ട്‌്‌ എം.സി ആയിരുന്ന ഈ യോഗത്തില്‍ ജയിംസ്‌ പുളിക്കതൊട്ടിയില്‍ നന്ദി പ്രകാശിപ്പിച്ചു.

സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗ മത്സരത്തില്‍ 14 ഹൈസ്‌കൂള്‍ കുട്ടികളും 5 കോളേജ്‌ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഒന്ന്‌ മറ്റൊന്നിനു കിടപിടിക്കുന്ന തരത്തിലുള്ള ്‌ത്സരത്തിലൂടെ മത്സരാര്‍ത്ഥികള്‍ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ക്‌നാനായ കത്തോലിക സമൂഹം കഴിഞ്ഞ നൂറു വര്‌ഷം എന്നാ വിഷയത്തെ അസ്‌പദമാക്കി നടത്തിയ ഈ മത്സരത്തിന്റെ ഒന്നാം സമ്മാനം 500 ഡോളറും രണ്ടാം സമ്മാനം 250 ഡോളറും ആണ്‌. സമ്മാനദാനം സെപ്‌റ്റംബര്‍ 17 നു കമ്മ്യൂണിറ്റി സെന്റെറില്‍ ഉള്‌ഘാടനദിവസം നല്‍കുന്നതാണ്‌.

ഇതാദ്യമായി സമുദായത്തെ ആസ്‌പദമാക്കി പ്രസംഗ മത്സരം നടത്തുകയും, അതില്‍ ഇത്രയും യുവജനങ്ങള്‍ പങ്കെടുക്കുകയും ചെയ്‌തതില്‍ കെ.സി.സി.സി.എഫ്‌ വളരെയേറെ അഭിമാനിക്കുന്നു. ജോബി ഊരാളില്‍ നേതൃത്വം കൊടുത്ത പ്രസ്‌തുത മത്സരത്തില്‍ ഫാ പത്രോസ്‌ ചമ്പക്കര, എബ്രഹാം പതിയില്‍, ജോര്‍ജ്‌ മഓത്തിപ്പറമ്പില്‍, ജോസ്‌ മ്യാലില്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലിന്‍സി മാധവപള്ളിലും രണ്ടാം സ്ഥാനം സ്റ്റീഫന്‍ കിഴക്കനടിയിലും, കോളേജ്‌ വിഭാഗത്തില്‍ അനു തൊട്ടിയില്‍ ഒന്നാം സ്ഥാനവും ജയ്‌സണ്‍ ഇല്ലിക്കല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ക്‌നാനായ കുടിയേറ്റത്തെ ആസ്‌പദമാക്കി നടത്തിയ ഹ്രസ്വ നാടകവും സന്‌ഘനൃത്തവും ചടങ്ങിനു മോടികൂട്ടി. ശനിയാഴ്‌ച വയ്‌കുന്നേരം 7 .30 നു തുടങ്ങിയ യോഗം സ്‌നേഹവിരുന്നിനു ശേഷം ഏകദേശം 11 .30 നു പര്യവസാനിച്ചു. ജയിംസ്‌ പുളിക്കതൊട്ടിയില്‍ അറിയിച്ചതാണിത്‌.
താമ്പ ക്‌നാനായ കമ്മ്യൂണിറ്റി കോട്ടയം അതിരുപത ശതാബ്ദി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക