Image

പങ്കാളിത്ത പെന്‍ഷന് അംഗീകാരം നല്‍കി

Published on 03 January, 2013
പങ്കാളിത്ത പെന്‍ഷന് അംഗീകാരം നല്‍കി
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതി 2013 ഏപ്രിലില്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പങ്കാളിത്തപെന്‍ഷനെ എതിര്‍ത്തുകൊണ്ട് ജീവനക്കാര്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്നു പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതികൊണ്ട് ജീവനക്കാര്‍ക്കു ദോഷം വരില്ല. കുടുംബപെന്‍ഷനും മിനിമം പെന്‍ഷനും തുടര്‍ന്നും ലഭ്യമാക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 

സ്ത്രീസുരക്ഷാ നിയമത്തെ കുറിച്ചുള്ള സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ ഈ മാസം അഞ്ചിനു മുന്‍പ് ജസ്റ്റീസ് വര്‍മ കമ്മിഷനെ അറിയിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക