Image

ആര്യാ കൊലക്കേസ് വിധി ഡല്‍ഹി പെണ്‍കുട്ടിക്ക് സമര്‍പ്പിക്കുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍

Published on 03 January, 2013
ആര്യാ കൊലക്കേസ് വിധി ഡല്‍ഹി പെണ്‍കുട്ടിക്ക് സമര്‍പ്പിക്കുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍
തിരുവനന്തപുരം: ആര്യാ കൊലക്കേസിലെ ശിക്ഷാവിധി ഡല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സമര്‍പ്പിക്കുന്നതായി കേസില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.കെ.അശോക്കുമാര്‍ പറഞ്ഞു. ആര്യയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി രാജേഷിന് വധശിക്ഷ വിധിച്ച വിധിപ്രഖ്യാപനത്തിന് ശേഷം കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വന്‍ ജനക്കൂട്ടമായിരുന്നു വിധി പ്രഖ്യാപനമറിഞ്ഞ് കോടതിയിലെത്തിയത്. അഭിഭാഷക പരിഷത്തിലെ അംഗങ്ങളായ ഏതാനും അഭിഭാഷകര്‍ വിധിയെ സ്വാഗതം ചെയ്യുന്ന പ്ലക്കാര്‍ഡുകളുമായി കോടതി പരിസരത്ത് നിന്നതും ഇത്തരം കേസുകളിലെ ജനവികാരം ശക്തമായി ഉയര്‍ത്തിക്കാട്ടുന്നതായി. പീഡന കേസുകളില്‍ ഉചിതമായ വിധിപ്രഖ്യാപനം നടത്തുന്നതില്‍ കേരളം മാതൃകയാണെന്നും മറ്റുമുള്ള വാചകങ്ങളും പ്ലക്കാര്‍ഡുകളില്‍ ഉണ്ടായിരുന്നു. വിധിയെ സ്വാഗതം ചെയ്യുന്നതായി കോടതിയില്‍ എത്തിയിരുന്ന ആര്യയുടെ മാതാപിതാക്കള്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക