Image

തിരുപ്പൂരില്‍ 27,500 കോടി രൂപയുടെ യു.എസ് ട്രഷറി ബോണ്ടുകള്‍ പിടിച്ചെടുത്തു

Published on 03 January, 2013
തിരുപ്പൂരില്‍ 27,500 കോടി രൂപയുടെ യു.എസ് ട്രഷറി ബോണ്ടുകള്‍ പിടിച്ചെടുത്തു

കോയമ്പത്തൂര്‍: തിരുപ്പൂരില്‍ ആദായനികുതി അധികൃതര്‍ നടത്തിയ റെയ്ഡില്‍ അഞ്ച് ബില്യണ്‍ യു.എസ് ഡോളറിന്റെ അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ കണ്ടെട്ടുത്തു. ഇന്ത്യന്‍ നിരക്കില്‍ 27,500 കോടി രൂപയുടെ ബോണ്ടുകളാണിവ. ധരാപുരം- പളനി റോഡില്‍ സാമ്പത്തിക ഇടനിലക്കാരനായ ടി.എം രാമലിംഗത്തിന്റെ വസതിയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇവ കൂടാതെ ഒന്നരക്കോടി രൂപയുടെ ബാങ്ക് നിക്ഷേപം അടക്കം നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നിയമമനുസരിച്ച് ഒരു ഇന്ത്യക്കാരന് 200,000 ഡോളര്‍ വരെ മാത്രമാണ് വിദേശ കറന്‍സിയില്‍ നിക്ഷേപം നടത്താന്‍ കഴിയൂ.

രേഖകളുടെ ആധികാരികത വ്യക്തമാക്കാന്‍ ഡല്‍ഹിയിലുള്ള സാമ്പത്തിക ഇന്റലിജന്‍സിന് വിഭാഗത്തിന് കൈമാറി. ബോണ്ടുകള്‍ ഇയാളുടെ സ്വന്തമാണോ മറ്റേതെങ്കിലും ബിസിനസ് പ്രമാണിമാരുടെ ബിനാമി പേരിലുള്ളതാണോയെന്ന് ആദായ നികുതി അധികൃതര്‍ അന്വേഷിച്ചുവരികയാണ്. ബോണ്ടില്‍ 2014ലെയും 2015ലെയും തീയതികളാണ് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവയുടെ വിശ്വാസ്യതയും പരിശോധിക്കുന്നുണ്ട്. ഇയാള്‍ ബ്രസീല്‍, ചൈന, മ്യാന്‍മര്‍ എന്നിവിടങ്ങളിലേക്ക് നിരവധി തവണ യാത്ര ചെയ്തതായി പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ ചൈന സന്ദര്‍ശിച്ചിട്ടില്ലെന്നും ദുബായിലേക്ക് പലതവണ സഞ്ചരിച്ചിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക