Image

മരുന്നു പരീക്ഷണത്തിന് സുപ്രീം കോടതിയുടെ നിയന്ത്രണം

Published on 03 January, 2013
മരുന്നു പരീക്ഷണത്തിന് സുപ്രീം കോടതിയുടെ നിയന്ത്രണം

ന്യുഡല്‍ഹി: രാജ്യത്ത് മരുന്നു പരീക്ഷണം നിയന്ത്രണ വിധേയമായി മാത്രമേ നടത്താവൂവെന്ന് സുപ്രീം കോടതി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അനുമതിയില്ലാതെ മരുന്നു പരീക്ഷണം പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അനധികൃതമായി മരുന്നു പരീക്ഷണം നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര ആരോഗ്യസെക്രട്ടറിക്കായിരിക്കും എന്നും കോടതി ഇടക്കാല വിധിയില്‍ മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര മരുന്ന് നിയന്ത്രണ സമിതിയുടെ നിരുത്തരവാദപരമായ നിലപാടിനെ വിമര്‍ശിച്ച കോടതി, ജനങ്ങളെ ഗിനി പന്നികളെപോലെ മരുന്ന് പരീക്ഷണത്തിന് ഇടയാക്കുന്നുണ്ടെന്ന് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിലാണെന്ന് കുറ്റപ്പെടുത്തി. സാധാരണക്കാരായ ജനങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന നടപടിയാണ്. ജനങ്ങളുടെ മേലുള്ള അനിയന്ത്രിത മരുന്നു പരീക്ഷണം രാജ്യത്തിന്റെ നാശത്തിന് ഇടയാക്കും. ഇത്തരം വിഷയങ്ങളില്‍ ആവര്‍ത്തിച്ച് ഇടപെടുന്നതില്‍ കോടതിക്ക് ദുഃഖമുണ്ട്. കോടതിയില്‍ നിന്ന് വിമര്‍ശനമുണ്ടാകുമ്പോള്‍ കരട് ബില്ലുകള്‍ ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കരടുകള്‍ ഉണ്ടാക്കുകയല്ല, നിയമം നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും കോടതി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക