Image

താലിബാന്‍ നേതാവ് മുല്ല നസീര്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Published on 03 January, 2013
താലിബാന്‍ നേതാവ് മുല്ല നസീര്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
വസീറിസ്താന്‍: യു.എസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പാകിസ്താനിലെ താലിബാന്‍ കമാന്‍ഡര്‍ മൗലവി മുല്ല നസീര്‍ എന്ന നസീര്‍ വസീര്‍ കൊല്ലപ്പെട്ടു. മുല്ല നസീറിനൊപ്പമുണ്ടായിരുന്ന ഡെപ്യൂട്ടി രത്താ ഖാനും മറ്റ് എട്ടു പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്താന്‍ അതിര്‍ത്തു സമീപം തെക്കന്‍ വസീറിസ്താനില്‍ ഇവരുടെ ഒളികേന്ദ്രത്തിനു നേരെയായിരുന്നു ഡ്രോണ്‍ മിസൈല്‍ ആക്രമണം. വസീര്‍ മേഖലകളില്‍ താലിബാന്റെ ചുമതല മുല്ല നസീറിനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക