Image

ദമാസ്‌കസില്‍ സിറിയന്‍ സേനയുടെ വ്യോമാക്രമണം: 30 പേര്‍ കൊല്ലപ്പെട്ടു

Published on 02 January, 2013
ദമാസ്‌കസില്‍ സിറിയന്‍ സേനയുടെ വ്യോമാക്രമണം: 30 പേര്‍ കൊല്ലപ്പെട്ടു
ദമാസ്‌കസ്: വിമതസേനയെ ലക്ഷ്യം വെച്ച് സിറിയന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ദമാസ്‌കസിലെ മുലീഹാ പ്രദേശത്തെ ഒരു പെട്രോള്‍ പമ്പിന് സമീപമായിരുന്നു ആക്രമണം. പ്രദേശത്ത് തമ്പടിച്ചിരുന്ന വിമതരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. 

കൊല്ലപ്പെട്ടവര്‍ വിമതസേനയില്‍ പെട്ടവരാണോയെന്ന് വ്യക്തമായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ദമാസ്‌കസിന്റെ ഹൃദയഭാഗം കൈയ്യടക്കിയ സര്‍ക്കാര്‍ സേന പ്രാന്തപ്രദേശങ്ങള്‍ പിടിച്ചടക്കാനുളള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക