Image

ലഗേജ് നഷ്ടപ്പെട്ടകേസില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് 14,000 രൂപ പിഴ

Published on 02 January, 2013
ലഗേജ് നഷ്ടപ്പെട്ടകേസില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് 14,000 രൂപ പിഴ
ന്യൂഡല്‍ഹി: ലഗേജ് നഷ്ടപ്പെട്ട കേസില്‍ ഉടമക്ക് 14,000 രൂപ നല്‍കാന്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനോട് ഡല്‍ഹി നോര്‍ത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് ഉപഭോക്തൃതര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു. 2007 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ശ്രീനഗറില്‍ നിന്നും ഡല്‍ഹിക്കുള്ള യാത്രക്കിടെ പരാതിക്കാരനായ ഡല്‍ഹി സ്വദേശി ചന്ദര്‍ പ്രകാശിന്റെ ലഗേജ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ നിന്നും നഷ്ടപ്പെടുകയായിരുന്നു. ബാഗ് കണ്‌ടെത്തി കൊടുക്കുന്നതില്‍ എയര്‍ലൈന്‍സ് വീഴ്ച വരുത്തിയതായി ഉപഭോക്തൃ കോടതി നിരീക്ഷിച്ചു.

48,000 രൂപാ നഷ്ടപരിഹാരമായിരുന്നു പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. ബാഗില്‍ വിലപിടിച്ച ആഭരണങ്ങള്‍ ഉണ്ടായിരുന്നതായി ചന്ദര്‍ പ്രകാശ് ഉപഭോക്തൃ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാദം സ്വീകരിക്കാന്‍ കോടതി തയാറായില്ല. വിമാനയാത്രക്കിടെ നഷ്ടപ്പെടുന്ന ലഗേജിന് കിലോക്ക് 300 രൂപാ നഷ്ട പരിഹാരം നല്‍കാനാണ് നിയമമെന്ന് കിംഗ്ഫിഷര്‍ കോടതിയെ അറിയിച്ചു. ഇതനുസരിച്ച് 9000 രൂപാ ലഗേജിനും 5000 കോടതി ചിലവായും നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക