Image

ഡല്‍ഹി കൂട്ടമാനഭംഗം പോലുള്ള സംഭവം ദിവസവും നടക്കുന്നുണ്‌ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

Published on 02 January, 2013
ഡല്‍ഹി കൂട്ടമാനഭംഗം പോലുള്ള സംഭവം ദിവസവും നടക്കുന്നുണ്‌ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗം പോലുള്ള സംഭവങ്ങള്‍ രാജ്യത്ത് ദിവസവും നടക്കുന്നുണ്‌ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍. പീഡനക്കേസുകളിലെ വിചാരണ വേഗത്തിലാക്കാന്‍ ഡല്‍ഹിയില്‍ ആരംഭിച്ച അതിവേഗ കോടതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായ ദിവസം തന്നെ പത്ത് വയസുകാരിയായ ദലിത് പെണ്‍കുട്ടിയും കൂട്ടമാനഭംഗത്തിനിരയായി തീ കൊളുത്തപ്പെട്ടതായി ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. വാഹനങ്ങളില്‍ നിന്ന് കട്ടിയുളള സണ്‍ഫിലിമുകള്‍ നീക്കണമെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ ഡല്‍ഹി സംഭവം ഒഴിവാക്കാമായിരുന്നു. ആളുകള്‍ക്ക് ആവശ്യത്തിലധികം പണമാണ് കൈവരുന്നത്. ഇതുകൊണ്ട് എന്തു ചെയ്യണമെന്ന് അവര്‍ക്ക് അറിയില്ല. ഈ സ്ഥിതിയാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. ഡല്‍ഹി സംഭവത്തിലുയര്‍ന്ന ജനരോഷം ന്യായീകരിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഡല്‍ഹി കൂട്ടമാനഭംഗക്കേസ് വിചാരണ ചെയ്യുന്ന സാകേത് കോടതിയിലാണ് അതിവേഗ കോടതി ആരംഭിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഇത്തരത്തിലുള്ള അഞ്ച് കോടതികളാണ് സംസ്ഥാനത്ത് സജ്ജീകരിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക