Image

പീഡനക്കേസില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളെ പുറത്താക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും

Published on 02 January, 2013
പീഡനക്കേസില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളെ പുറത്താക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്തിയ കേസുകളില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളെ പുറത്താക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വ്യാഴാഴ്ച വാദം കേള്‍ക്കും. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ പ്രൊമീള ശങ്കര്‍ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. 

ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട എംപിമാരെയും എംഎല്‍എമാരെയും പുറത്താക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പീഡനക്കേസുകളിലെ വിചാരണ എളുപ്പത്തിലാക്കാന്‍ അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വനിതാ ജഡ്ജിയെ കേസ് പരിഗണിക്കാന്‍ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക