Image

ദേശീയഗാന വിവാദം: തരൂരിന്റെ അപേക്ഷ തള്ളി

Published on 02 January, 2013
ദേശീയഗാന വിവാദം: തരൂരിന്റെ അപേക്ഷ തള്ളി
കൊച്ചി: ദേശീയഗാനത്തെ അവഹേളിച്ചെന്ന്‌ ആരോപിച്ചുള്ള കേസില്‍ കുറ്റപത്രം നല്‍കുന്നത്‌ തടയണമെന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ്‌ വ്യാഴാഴ്‌ച എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ്‌ ഇത്‌ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്‌. ഇടക്കാല ഉത്തരവിലൂടെ സ്റ്റേ അനുവദിക്കണമെന്നായിരുന്നു തരൂരിന്റെ അഭിഭാഷകന്റെ വാദം.

കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‌ ജസ്റ്റീസ്‌ പി.ആര്‍ രാമചന്ദ്രന്‍ നായരുടെ ബെഞ്ച്‌ പിന്‍മാറിയിരുന്നു. ഇതേ തുടര്‍ന്ന്‌ ജസ്റ്റീസ്‌ വി.കെ.മോഹനന്റെ ബഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക