Image

ഡല്‍ഹി പീഡനം: ബസ്‌ ഉടമയെ അറസ്റ്റ്‌ ചെയ്‌തു

Published on 02 January, 2013
ഡല്‍ഹി പീഡനം: ബസ്‌ ഉടമയെ അറസ്റ്റ്‌ ചെയ്‌തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്‌ത സംഭവത്തില്‍ ബസുടമയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഉടമ ദിനേശ്‌ യാദവ്‌ ആണ്‌ അറസ്റ്റിലായത്‌. ബസിന്‌ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും ലഭിക്കാനായി ഗതാഗത വകുപ്പില്‍ തെറ്റായ രേഖകള്‍ നല്‍കിയതിന്‌ ഇയാള്‍ക്കെതിരേ ഇന്നലെ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ്‌ അറസ്റ്റ്‌. വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലെ ജന്‍മിയായ അനന്ത്‌ ഗോപാലിന്റെ വീട്ടിലെ മേല്‍വിലാസമായിരുന്നു ദിനേശ്‌ യാദവ്‌ നല്‍കിയിരുന്നത്‌. എന്നാല്‍ തന്റെ വീട്ടില്‍ ദിനേശ്‌ യാദവ്‌ ഒരിക്കലും താമസിച്ചിട്ടില്ലെന്നാണ്‌ അനന്ത്‌ ഗോപാല്‍ പറയുന്നത്‌. തുടര്‍ന്നാണ്‌ പോലീസ്‌ കേസെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക