Image

യാത്രയ്‌ക്കിടയില്‍ ബാഗേജ്‌ നഷ്‌ടപ്പെട്ട സംഭവം: കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിന്‌ പിഴ

Published on 02 January, 2013
യാത്രയ്‌ക്കിടയില്‍ ബാഗേജ്‌ നഷ്‌ടപ്പെട്ട സംഭവം: കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിന്‌ പിഴ
ന്യൂഡല്‍ഹി: കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിലെ യാത്രയ്‌ക്കിടെ ബാഗേജ്‌ നഷ്‌ടപ്പെട്ട സംഭവത്തില്‍ കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിന്‌ പിഴ. കേസില്‍ കിംഗ്‌ ഫിഷര്‍ എയര്‍ലൈന്‍ യാത്രക്കാരന്‌ 14,000 രൂപ നല്‍കാന്‍ ഡല്‍ഹി നോര്‍ത്ത്‌ വെസ്റ്റ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഉപഭോക്തൃതര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു.

അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ സംഭവം. ശ്രീനഗറില്‍ നിന്നും ഡല്‍ഹിക്കുള്ള യാത്രക്കിടെ പരാതിക്കാരനായ ഡല്‍ഹി സ്വദേശി ചന്ദര്‍ പ്രകാശിന്റെ ലഗേജ്‌ കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സില്‍ നിന്നും നഷ്‌ടപ്പെടുകയായിരുന്നു. ബാഗ്‌ കണ്‌ടെത്തി കൊടുക്കുന്നതില്‍ എയര്‍ലൈന്‍സ്‌ വീഴ്‌ച വരുത്തിയതായി ഉപഭോക്തൃ കോടതി നിരീക്ഷിച്ചു. 48,000 രൂപാ നഷ്‌ടപരിഹാരമായിരുന്നു പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക