Image

തൃണമൂല്‍ കോണ്‍ഗ്രസ്‌ യോഗത്തില്‍ അശ്ശീല നൃത്തം: വിവാദമായി

Published on 02 January, 2013
തൃണമൂല്‍ കോണ്‍ഗ്രസ്‌ യോഗത്തില്‍ അശ്ശീല നൃത്തം: വിവാദമായി
കൊല്‍ക്കത്ത: കൊല്‍ക്കൊത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷികാഘോഷം പുതിയ വിവാദത്തിന്‌ വഴിയൊരുക്കുന്നു. പാര്‍ട്ടിയുടെ പതിനഞ്ചാമത്‌ വാര്‍ഷികാഘോഷത്തില്‍ നേതാക്കള്‍ നര്‍ത്തകിമാരുമായി അശ്ലീല നൃത്തം ചവിട്ടുകയും സ്‌റ്റേജില്‍ പണമെറിയുകയും ചെയ്‌തതാണ്‌ വിവാദമായത്‌.

കൊല്‍ക്കത്തയിലെ ഭാന്‍ഗോറില്‍ ജില്ലാതലത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ്‌ നിശാനൃത്തം അരങ്ങേറിയത്‌. അല്‌പവസ്‌ത്രധാരികളായ യുവതികളുടെ കാബറേ നൃത്തത്തിനൊപ്പം നൃത്തവേദിയിലെത്തി യുവതികള്‍ക്ക്‌ പണംവാരിയെറിയുന്ന നേതാക്കളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌. പ്രാദേശിക ചാനലുകള്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്‌തതോടെയാണു സംഭവം പുറംലോകമറിഞ്ഞത്‌. ഇതോടെ രാത്രിയില്‍ പോലീസ്‌ ഇടപെട്ട്‌ പരിപാടി നിര്‍ത്തിവച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക