Image

ഉയര്‍ന്ന വേതനം: എയര്‍ഇന്ത്യന്‍ പൈലറ്റുമാര്‍ വിദേശ കമ്പനികളിലേക്ക്‌ ചേക്കേറുന്നു

Published on 02 January, 2013
ഉയര്‍ന്ന വേതനം: എയര്‍ഇന്ത്യന്‍ പൈലറ്റുമാര്‍ വിദേശ കമ്പനികളിലേക്ക്‌ ചേക്കേറുന്നു
തിരുവനന്തപുരം: ഉയര്‍ന്ന വേതനവും ആനൂകൂല്യങ്ങളും നല്‍കുന്ന മറ്റ്‌ എയര്‍ലൈനുകളിലേക്ക്‌ എയര്‍ഇന്ത്യന്‍ പൈലറ്റുമാര്‍ ചേക്കേറുന്നതായി റിപ്പോര്‍ട്ട്‌. എയര്‍ഇന്ത്യ നല്‍കുന്ന ശമ്പളത്തേക്കാള്‍ 40 ശതമാനം ഉയര്‍ന്ന വേതനമാണ്‌ വിദേശകമ്പനികള്‍ നല്‍കുന്നത്‌. മൂന്ന്‌ കുട്ടികള്‍ക്ക്‌ 21 വയസ്സ്‌ വരെ സൗജന്യ വിദ്യാഭ്യാസം, മെഡിക്കല്‍ അലവന്‍സ്‌, സൗജന്യ പാര്‍പ്പിട സൗകര്യം എന്നിവയും വിദേശ കമ്പനികള്‍ നല്‍കുന്നുണ്ട്‌. അടുത്ത രണ്ട്‌, മൂന്ന്‌ മാസത്തിനകം 35 കമാന്‍ഡര്‍മാര്‍ കൂടി വിദേശകമ്പനികളിലേക്ക്‌ മാറും. ഇത്‌ എയര്‍ ഇന്ത്യ സര്‍വീസുകളെ പ്രതികൂലമായി ബാധിക്കും.

ബോയിങ്‌ 777 വിമാനങ്ങള്‍ക്ക്‌ ശരാശരി ഏഴോ എട്ടോ പൈലറ്റുമാര്‍ വീതം വേണം. പലപ്പോഴും ഇത്‌ പത്ത്‌ വരെയെത്തും. മൊത്തം പൈലറ്റുമാരുടെ പത്ത്‌ ശതമാനത്തോളം പേരെ റിസര്‍വായി കരുതുകയും വേണം. സാങ്കേതികകാരണങ്ങളാല്‍ പൈലറ്റിന്‌ വിമാനം പറത്താന്‍ തടസ്സങ്ങളുണ്ടാവുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാനാണിത്‌. 50 പൈലറ്റുമാരുടെ കുറവാണ്‌ ഈ കണക്കില്‍ ഇപ്പോഴുള്ളത്‌. ഇത്തിഹാദ്‌, ഖത്തര്‍ എയര്‍വേയ്‌സ്‌, എമിറേറ്റ്‌സ്‌ കമ്പനികളിലേക്കാണ്‌ പൈലറ്റുമാര്‍ ചേക്കേറുന്നത്‌. വിദേശ കമ്പനികള്‍ 7.50 ലക്ഷം മുതല്‍ എട്ട്‌ ലക്ഷം വരെ ശമ്പളം നല്‍കുമ്പോള്‍ എയര്‍ഇന്ത്യയില്‍ പ്രതിമാസം നാല്‌ മുതല്‍ ആറ്‌ ലക്ഷം രൂപയേ ഉള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക