Image

ടൗണ്‍സ് വില്‍ ഒഐസിസി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

Published on 02 January, 2013
ടൗണ്‍സ് വില്‍ ഒഐസിസി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു
ടൗണ്‍സ്‌വില്‍: ഏഴാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിഷയങ്ങള്‍ക്ക് എപ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥി ദിയാ സുരേഷിനെ ഒഐസിസി കാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി ആദരിച്ചു. മലയാളം അസോസിയേഷന്‍ ക്രിസ്മസ്, ന്യൂഈയര്‍ പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ക്യൂന്‍സ് ലാന്റ് ഹെല്‍ത്തിനെ പ്രതിനിധീകരിച്ച് ചീഫ് ഗസ്റ്റായിരുന്ന ഗെയ്‌നര്‍ നോര്‍മാസ് അവാര്‍ഡ് വിതരണം ചെയ്തു. 

എല്ലാ വര്‍ഷവും കൂടുതല്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ഒഐസിസി പ്രസിഡന്റ് ഷിബു തോമസ്, സെക്രട്ടറി വിനോദ് ബേബി എന്നിവര്‍ അറിയിച്ചു. ചടങ്ങില്‍ ഒഐസിസി എല്ലാ ഭാരവാഹികളും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

ടൗണ്‍സ് വില്‍ ഒഐസിസി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക