Image

അങ്കമാലി അയല്‍ക്കൂട്ടത്തിന്റെ ഓസ്‌ട്രേലിയ ദിനാഘോഷവും റിപ്പബ്ലിക് ദിനാഘോഷവും

Published on 02 January, 2013
അങ്കമാലി അയല്‍ക്കൂട്ടത്തിന്റെ ഓസ്‌ട്രേലിയ ദിനാഘോഷവും റിപ്പബ്ലിക് ദിനാഘോഷവും
ബ്രിസ്‌ബെന്‍: അങ്കമാലി - നെടുമ്പാശേരി പ്രദേശങ്ങളില്‍നിന്നുള്ള പ്രവാസികളുടെ സാംസ്‌കാരിക സംഘടന അങ്കമാലി അയല്‍ക്കൂട്ടം സംയുക്ത ഓസ്‌ട്രേലിയ ദിനവും ഇന്ത്യന്‍ റിപ്പബ്ലിക് ദിനവും സംയുക്തമായി ആഘോഷിക്കുന്നു.

ജനുവരി 26ന് വൈകുന്നേരം അഞ്ചിന് വൂളങ്കാബ, (115 കോണ്‍വാള്‍ റോഡ്) ആംഗ്ലിക്കന്‍ പാരിഷ് ഹാളില്‍ വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടുകൂടി ആഘോഷിക്കുന്നു. 

കുട്ടികള്‍ക്കുള്ള കലാമത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനം, സമൂഹസദ്യ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ആഘോഷ കമ്മിറ്റി അംഗങ്ങളായ ലൈജു ദേവസി 0401217604, ജിതേഷ് കുമാര്‍ 0401739975, ഹണി വര്‍ഗീസ് 0426262001, ഷാജി തേക്കാനത്ത് 0413666963 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

അങ്കമാലി അയല്‍ക്കൂട്ടത്തിന്റെ ഓസ്‌ട്രേലിയ ദിനാഘോഷവും റിപ്പബ്ലിക് ദിനാഘോഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക