Image

ഡല്‍ഹി പെണ്‍കുട്ടിയുടെ മരണം നമ്മെ ഓര്‍മിപ്പിക്കുന്നത്‌ (ടോം ജോസ്‌ തടിയംപാട്‌)

Published on 31 December, 2012
ഡല്‍ഹി പെണ്‍കുട്ടിയുടെ മരണം നമ്മെ ഓര്‍മിപ്പിക്കുന്നത്‌ (ടോം ജോസ്‌ തടിയംപാട്‌)
ഇന്ത്യന്‍ മനസിനെ ആകമാനം വേദനിപ്പിച്ച ഡല്‍ഹിയിലെ ക്രൂരമായ ബലാത്സംഗത്തിന്‌ വിധേയമായ പെണ്‍കുട്ടി ലോകത്തുനിന്ന്‌ വിടപറഞ്ഞു. പക്ഷെ അവള്‍ തെരുവില്‍ ചിന്തിയ രക്തത്തില്‍ നിന്നും ആയിരം ജ്യോതിമാര്‍ ഉയര്‍ത്തെഴുന്നെല്‍ക്കുന്നതാണ്‌ ലോകം കണ്ടത്‌. അവള്‍ പകര്‍ന്ന തീജ്വാല ഇന്ത്യയില്‍ മാത്രമല്ല ലോകമെമാടും ഉള്ള സ്‌ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി കത്തി പടരുകയാണ്‌

മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞു: ഇന്ത്യയില പകുതിയോളം വരുന്ന സ്‌ത്രി സമൂഹം സ്വാതന്ത്ര്യം നേടാത്തിടത്തോളം ഇന്ത്യ സ്വാതന്ത്ര്യമായി എന്ന്‌ പറയാന്‍ കഴിയില്ല എന്ന്‌്‌ നമ്മള്‍ ലോകത്തില ഏറ്റവും വലിയ ജന പ്രതിനിധി രാഷ്ട്രം ആണെന്ന്‌ പുരപ്പുറത്തു കയറി നിന്ന്‌ പ്രസംഗിക്കുമ്പോഴും ഇന്ത്യയുട പകുതി വരുന്ന സ്‌ത്രി സമൂഹം വിദ്യാഭ്യാസവും
സ്വാതന്ത്ര്യവും  നിഷേധിക്കപ്പെട്ടു മനുഷ്യമുഖം പോലും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കുട്ടിളെ ഉത്‌പാദിപ്പിക്കാനും ഭര്‍തൃസേവ നടത്തുന്നതിനും ഉള്ള കേവലം യന്ത്രമായി വീടിനു ഒരു മൂലയില്‍ ഒതുങ്ങി കൂടുന്ന അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. അതിനുപരിയായി ക്രൂരമായ ബലാത്സംഗത്തിനും സ്‌ത്രീധനം പോലയുള്ള അപരിഷ്‌ക്ത്രമായ അചാരങ്ങളിലും തട്ടി ബാലികഴിക്കപ്പെടുന്ന ഇന്‍ഡ്യയില ഗ്രാമങ്ങളില സ്ത്രീത്വത്തിനു  സ്വതന്ത്ര്യത്തിനു വേണ്ടിയുള്ള കാറ്റും കൊടുംകാറ്റ്  ആയി മാറന്‍ ജ്യോതിയുട മരണത്തിനു കഴിഞ്ഞാല്‍ അത്‌ ലോകം കണ്ട ഏറ്റവും വലിയ രക്തസാക്ഷിത്വമായി മാറും എന്നുള്ളതില്‍ സംശയം ഇല്ല

എന്നാല്‍ ഒരു മഹാദുരന്തം പോലും കവി പാടിയതുപോല ക്ഷിരമുള്ളോരകിടിന്‍ ചുവട്ടിലിം കൊതുകിനു കൗതുകം ചോരതന്നെ എന്നരീതിയില്‍ കാണുന്ന ഇന്ത്യയില രാഷ്‌ട്രീയ പാര്‍ട്ടികളോട്‌ പുച്ഛം തോന്നുന്നു. ഈ സംഭവത്തിന്റെ പേരില്‍ ഡല്‍ഹി മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്നും പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്നും ഓക്കെ പറയുന്നവരുടെ ആത്മാര്‍ത്ഥതയില്‍ സംശയം തോന്നുന്നു

വികസിത രാജ്യങ്ങളില്‍ ഇത്തരം ദേശിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാ നേതാക്കന്‍മാരും ഒരുമിച്ചു നിന്ന്‌ ആ പ്രതിസന്ധിയെ നേരിടുകയാണ്‌ ചെയ്യുന്നത്‌. അമേരിക്കയിലെ ന്യൂട്ടണ്‍ സ്‌കൂളില്‍ നടന്ന വെടിവെയ്‌പ്പില്‍ 7 നും 8 നും ഇടയില്‍ പ്രായമുള്ള 20 കുട്ടികളാണ്‌ മരിച്ചത്‌ ന്യൂടൗണില്‍ നടന്ന അനുസ്‌മരണ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട്‌ തന്റെ കൈയില്‍ ഇരിക്കുന്ന ബ്ലാക്ക്‌ ബോക്‌സ്‌ന്റ ബട്ടനില്‍ കൈ അമര്‍ത്തിയാല്‍ 45 മിനിറ്റിനുള്ളില്‍ അണ്വായുധം പ്രയോഗിക്കാന്‍ കഴിയുന്ന പ്രസിഡന്റ്‌ ഒബാമ പറഞ്ഞത്‌ 'അമേരിക്ക
ഹാസ്  ബിക്കം പവര്‍ലെസ്‌ നൗ' എന്നാണ്‌. കാരണം ഇത്തരം അക്രമങ്ങള്‍ പ്ലാന്‍ ചെയ്‌തു നടത്തുന്നതല്ല പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തില്‍ നിന്നും ഉണ്ടാകുന്നതാണ്‌. അതുകൊണ്ട്‌ തന്നെ ഇത്തരം  കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‌ ഒരു ഭരണകൂടത്തിനും കഴിയില്ല. ഇവിടെ ഒരുമിച്ചു നിന്ന്‌ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്തുകയാണ്‌ അധുനിക സമുഹം ചെയ്യുന്നത്‌.

ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ്‌ സ്‌ക്വയറില്‍ നടന്ന ക്രൂരമായ കൊലപാതകം ആര്‍ക്കും മറക്കാന്‍ കഴിയില്ല, 10 വയസുകാരികള്‍ ആയിരുന്ന ജെസ്സിക്കയുടേയും ഹോള്ളിയുടേയും സ്‌കൂളിലെ കെയര്‍ ടേക്കര്‍ ആയിരുന്ന കെവിന്‍ ഹണ്ട്‌ലി കുട്ടികളെ ബലാല്‍സംഗം ചെയ്‌തതിനുശേഷം കഴുത്ത്‌ ഞരിച്ചു കൊന്നു കത്തിച്ചു കളയുകയായിരുന്നു. അന്ന്‌ ജനങ്ങള്‍ കയ്യില്‍ തിരികത്തിച്ചു അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്‌ ചെയ്‌തത്‌. ഇത്തരം ശാന്തമായ പ്രതിക്ഷേധവും പ്രതികരണവും ആണ്‌ ഇത്തരം ഘട്ടങ്ങില്‍ ജനങ്ങളില്‍ നിന്നും ഉണ്ടാകേണ്ടത്‌. എന്നാല്‍ ഒരുപോലീസുകാരന്റെ മരണത്തിലേക്ക്‌ സമരം എത്തി എന്നുള്ളത്‌ വേദനാജനകമാണ്‌ . ഇന്ത്യയിലെ രാഷ്‌ട്രീയ സംവിധാനത്തില്‍ സാധാരണ ജനങ്ങള്‍ക്കുള്ള വിശ്വാസമില്ലായ്‌മ ആയേക്കും ഇത്തരം സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക്‌ അവരെ പ്രേരിപ്പിച്ചത്‌.

ജ്യോതിയുടെ മരണത്തിനു കാരണമായ കൂട്ടബലാത്സംഗവും അതിനുശേഷം നടത്തിയ ലിവര്‍ പ്രയോഗവും നടത്തിയവര്‍ക്ക്‌ അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കണം എന്നുള്ളതില്‍ ആര്‍ക്കും സംശയം ഉണ്ടാകും എന്ന്‌ തോന്നുന്നില്ല. പക്ഷേ വധ ശിക്ഷ നല്‍കുന്നതിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഒന്ന്‌ ചിന്തിക്കണം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ തൂക്കില്‍ ഏറ്റുന്ന രാജ്യം കമ്മ്യൂണിസ്റ്റ്‌ ചൈനയാണ്‌. രണ്ടാമത്തേത്‌ ഇസ്ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ ഇറാന്‍ ആണ്‌. ഇവിെട എല്ലാ പശ്‌നങ്ങലും തൂക്കിക്കൊല കൊണ്ട്‌ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുന്നത്‌ നന്നാവും . എകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ചൈനയിലെ ബീജിംഗില്‍ ഒരു ഗവര്‍ണറെ തൂക്കി കൊന്നു. കാരണം അഴിമതി ആയിരുന്നു. എന്നാല്‍ അവസാനം നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അഴിമതിയാണ്‌ എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. ഇതില്‍ നിന്നും തൂക്കികൊലകൊണ്ട്‌ പരിഹരിക്കാവുന്ന പ്രശ്‌നം അല്ല ഇതെന്ന്‌ വിക്തമാണ്‌.

കുറ്റം ചെയ്‌ത ചെറുപ്പക്കാരുടെ സാമൂഹികവും മനസ്സികവും അയ പ്രശ്‌നങ്ങള്‍ ശസ്‌ത്രിയമായി മനസ്സിലാക്കി ഇത്തരം ക്രൂരമായ പ്രവര്‍ത്തിയിലേക്ക്‌ അവരെ നയിച്ച ഘടകങ്ങള്‍ കണ്ടത്തി അത്‌ പരിഹരിക്കുകയാണ്‌ ചെയ്യേണ്ടത്‌. അതിലുടെ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ തടയാന്‍ കഴിയുകയുള്ളൂ അല്ലാതെ ചെറിയ ലാഭങ്ങള്‍ക്ക്‌ വേണ്ടി ഇത്തരം സംഭവങ്ങള്‍ ഉപയോഗിക്കുകയല്ല ചെയ്യേണ്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക