Image

ഡല്‍ഹി പീഡനം: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താമെന്ന് കുടുംബം

Published on 02 January, 2013
ഡല്‍ഹി പീഡനം: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താമെന്ന് കുടുംബം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസിനുള്ളില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പുറത്തുവിടാന്‍ തയ്യാറാണെന്ന് കുടുംബാംഗങ്ങള്‍. സ്ത്രീകള്‍ക്കെതിരായ പീഡനം ചെറുക്കാന്‍ പുനര്‍നിര്‍മ്മിക്കുന്ന നിയമത്തിന് പെണ്‍കുട്ടിയുടെ പേര് നല്‍കാന്‍ തയ്യാറാണെങ്കില്‍ വെളിപ്പെടുത്താമെന്ന് പെണ്‍കുട്ടിയുടെ പിതാവും സഹോദരനും വ്യക്തമാക്കി. കേന്ദ്ര മാനവ വിഭവ സഹമന്ത്രി ശശി തരൂരിന്റെ അഭിപ്രായം പരിഗണിച്ചാണ് ഈ നിലപാട്.

അതേസമയം, പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ശരിയല്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. പോലീസിന്റെ കുറ്റപത്രത്തില്‍ സംതൃപ്തരാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ച കുടുംബം തങ്ങള്‍ക്ക് നീതി കിട്ടണമെന്ന ആഗ്രഹം മാത്രമേയുള്ളൂവെന്നും വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ തയ്യാറാകണമെന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയുന്ന നിയമം പരിഷ്‌കരിക്കുമ്പോള്‍ നിയമത്തിന് പെണ്‍കുട്ടിയുടെ പേര് നല്‍കി ആദരിക്കണമെന്നുമാണ് ശശി തരൂര്‍ ഇന്നലെ ആവശ്യപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക