Image

ദുബായില്‍ ആവേശം വിതറി എയര്‍പോര്‍ട്ട്‌ എക്‌സ്‌പോ തുടരുന്നു

Published on 03 September, 2011
ദുബായില്‍ ആവേശം വിതറി എയര്‍പോര്‍ട്ട്‌ എക്‌സ്‌പോ തുടരുന്നു
ദുബായ്‌: എയര്‍പോര്‍ട്‌ എക്‌സ്‌പോയിലെ മോധേഷ്‌ ലോകത്തു പെരുനാള്‍ ആഘോഷം പൂരപ്പകിട്ടോടെ തുടരുന്നു. മുതിര്‍ന്നവരെയും അമ്പരപ്പിക്കുകയാണു കുട്ടികളുടെ ഈ കൗതുകലോകം. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും രുചിയരങ്ങുകളുമെല്ലാം ഓരോ ദിവസവും സന്ദര്‍ശകരുടെ തിരക്കു കൂട്ടുന്നു. ഇന്നലെ മാത്രം 15,000 പേരെത്തിയതായാണു കണക്ക്‌.

ഈ മാസം 10 വരെയുള്ള മേളയില്‍ രാവിലെ പത്തു മുതല്‍ രാത്രി പന്ത്രണ്ടു വരെയാണു പ്രവേശനം. കൊച്ചു കലാകാരന്മാരുടെ സംഗീത-നൃത്ത പ്രകടനം സന്ദര്‍ശകരുടെ മനം മയക്കുന്നു. സന്ദര്‍ശകരും ഇവര്‍ക്കൊപ്പം ചുവടുവയ്‌ക്കുന്നു. കാര്‍ണിവല്‍, ഹാസ്യപരിപാടി തുടങ്ങിയവയുമുണ്ട്‌.

ഒന്നാം പെരുനാളിനു ഭീമന്‍ കേക്ക്‌ മുറിച്ചതോടെയാണ്‌ ആഘോഷങ്ങള്‍ക്കു തുടക്കമായത്‌. അന്നു മുതല്‍ വിവിധ എമിറേറ്റുകളില്‍ നിന്നുള്ളവര്‍ പ്രവഹിക്കുകയാണ്‌. കണ്‍വന്‍ഷന്‍ ആന്‍ഡ്‌ എക്‌സിബിഷന്‍ സെന്ററിലെ ഷെയ്‌ഖ്‌ റാഷിദ്‌ ഹാളില്‍ ടര്‍ക്കിഷ്‌ നൃത്ത ഗ്രൂപ്പായ ഫയര്‍ ഓഫ്‌ അനാറ്റോലിയയുടെ കലാപരിപാടിയും കണ്ണിനു വിരുന്നായി. 85 രാജ്യങ്ങളിലെ 275 നഗരങ്ങളില്‍ നിന്നുള്ള 3500 കലാകാരന്മാര്‍ അണിനിരക്കുന്നു. പരമ്പരാഗത-ആധുനിക നൃത്തങ്ങളെ സമന്വയിപ്പിച്ചുള്ള ഈ പരിപാടി ഇന്നു സമാപിക്കും.
ദുബായില്‍ ആവേശം വിതറി എയര്‍പോര്‍ട്ട്‌ എക്‌സ്‌പോ തുടരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക